ad
Deshabhimani

വി പി പി മുസ്തഫ തൃക്കരിപ്പൂരിന്റെ അഭിമാനം സാംസ്കാരിക
സംഗമം ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 25, 2026, 03:01 AM | 1 min read

ചെറുവത്തൂർ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരുടെയും കലാകാരന്മാരുടെയും ഒത്തുചേരൽ ബുധനാഴ്‌ച ചെറുവത്തൂർ ഇ എം എസ് ഓഡിറ്റോറിയത്തിൽ നടക്കും. പകൽ മൂന്നിന്‌ മടിക്കൈ ഉണ്ണിക്കൃഷ്ണന്റെ വാദ്യത്തോടെ പരിപാടിക്ക് തുടക്കമാവും. തുടർന്ന് തൃക്കരിപ്പൂർ രവീന്ദ്രന്റെ നേതൃത്വത്തിൽ ഇരുപതോളം ചിത്രകാരന്മാർ ക്യാൻവാസിൽ വർണവിസ്മയം തീർക്കും. തത്സമയം സുഭാഷ് അറുകരയുടെ നേതൃത്വത്തിൽ പാട്ടുമേളം. അഞ്ചിന്‌ സാംസ്‌കാരിക സമ്മേളനം കഥാകൃത്ത്‌ അശോകൻ ചരുവിൽ ഉദ്‌ഘാടനംചെയ്യും. പി വി കെ പനയാൽ അധ്യക്ഷനാകും. സന്തോഷ് ഏച്ചിക്കാനം മുഖ്യപ്രഭാഷണം നടത്തും. പി വി ഷാജികുമാർ, ഇപി രാജഗോപാലൻ, സീതാദേവി കരിയാട്ട് തുടങ്ങിയ എഴുത്തുകാരും ഉണ്ണിരാജ്‌ ചെറുവത്തൂർ, പി പി കുഞ്ഞികൃഷ്ണൻ, സി പി ശുഭ, രാജേഷ് അഴിക്കോടൻ തുടങ്ങി സിനിമാ പ്രവർത്തകരും ഉദിനൂർ ബാലഗോപാലൻ, രാജ്മോഹൻ നീലേശ്വരം, വി ശശി തുടങ്ങിയ നാടക പ്രവർത്തകരും സംഗമത്തിൽ പങ്കെടുക്കും -സാംസ്കാരിക സമ്മേളനത്തിനുശേഷം വനിതാ സാഹിതിയുടെ നേതൃത്വത്തിൽ നാടകം അവതരിപ്പിക്കും. ചെറുവത്തൂരിൽചേർന്ന പുരോഗമന കലാസാഹിത്യസംഘം ജില്ലാ എക്സിക്യുട്ടീവ്‌ യോഗത്തിൽ എൻ രവീന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രവീന്ദ്രൻ കൊടക്കാട് സംസാരിച്ചു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home