ad
Deshabhimani

തീരത്ത്‌ ആഹ്ലാദത്തിര

മരക്കാപ്പ് കടപ്പുറം സ്കൂളിന് 
മൊഞ്ചുള്ള കെട്ടിടമായി

കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെടുത്തി മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്കൂളിന് നിര്‍മിച്ച പുതിയകെട്ടിടം

കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെടുത്തി മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്കൂളിന് നിര്‍മിച്ച പുതിയകെട്ടിടം

avatar
സ്വന്തം ലേഖകൻ

Published on Mar 02, 2026, 02:00 AM | 1 min read

കാഞ്ഞങ്ങാട്

മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്കൂളിന് മൊഞ്ചുള്ള കെട്ടിടമൊരുങ്ങി. കടലിന്റെ മക്കളുടെ സ്‌ക‍ൂൾകെട്ടിടം ചൊവ്വാഴ്‌ച ഇ ചന്ദ്രശേഖരന്‍ എംഎല്‍എ നാടിന് സമര്‍പ്പിക്കും. കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മിച്ചത്‌. പൊതുമരാമത്ത് വകുപ്പ് മുഖേനയാണ് നിര്‍മാണം. രണ്ടു നിലകളിലായി 5 ക്ലാസ് മുറികളും സ്റ്റെയര്‍ റൂമും ഉള്‍പ്പെടുത്തിയ കെട്ടിടത്തിന്റെ വിസ്തീര്‍ണം 362. 71 ചതുരശ്ര മീറ്ററാണ്. 88 ലക്ഷംചെലവിലാണ്‌ നിർമിച്ചത്‌. കഴിഞ്ഞ വര്‍ഷമാണ്‌ നിര്‍മാണം തുടങ്ങിയത്‌. നേരത്തെയുള്ള സ്ഥലത്തിന് പുറമെ 62 സെന്റ്സ്ഥലം വിലകൊടുത്ത് വാങ്ങിയാണ് സ്കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചത്. ഇതോടെ ഒരേക്കര്‍ 24 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായി. ഒന്നുമുതല്‍ 10 വരെ ക്ലാസുകളാണ് മരക്കാപ്പ് കടപ്പുറം ഗവ. എഫ്എച്ച്എസിലുള്ളത്. എല്‍കെജിയും യുകെജിയും ഇംഗ്ലീഷ് മീഡിയവുമുണ്ട്. കിഫ്ബി ഫണ്ടുപയോഗിച്ച് ഒരുകോടി രൂപ ചിലവില്‍ സ്കൂളിന് പുതിയൊരു കെട്ടിടം കൂടി നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. പ്ലസ് വണ്‍, പ്ലസ്ടു കോഴ്സുകള്‍ സ്കൂളില്‍ അനുവദിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് പുതിയൊരു കെട്ടിടം കൂടി നിര്‍മിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home