ad
Deshabhimani

മൃതദേഹം മെഡിക്കൽ കോളേജിന്‌ കൈമാറി

എം വിലാസിനിയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിന്‌ കൈമാറിയതിനുള്ള സാക്ഷ്യപത്രം അനാട്ടമി വിഭാഗം മേധാവി ഡോ. ബീനാ നമ്പ്യാർ  കുടുംബാംഗങ്ങൾക്ക് കൈമാറുന്നു
വെബ് ഡെസ്ക്

Published on Nov 18, 2025, 03:00 AM | 1 min read

ചെറുവത്തൂർ

കഴിഞ്ഞ ദിവസം അന്തരിച്ച കേരള യുക്തിവാദിസംഘം ജില്ലാ വൈസ് പ്രസിഡന്റ്‌ ചെറുവത്തൂർ വടക്കുമ്പാട് ചാർവാകത്തിലെ എം സാവിത്രിയുടെ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെ പഠനാവശ്യത്തിന് കൈമാറി. സംഘം സംസ്ഥാന കമ്മിറ്റിയംഗം കെ വി വിദ്യാധരന്റെ ഭാര്യയാണ് സാവിത്രി. സിപിഐ എം വടക്കുമ്പാട് തെക്ക് ബ്രാഞ്ച് അംഗമാണ്. കെഎസ്‌കെടിയു വില്ലേജ് കമ്മിറ്റിയംഗവും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അംവുമായിരുന്നു. തൃക്കരിപ്പൂർ ഇ കെ നായനാർ പോളിടെക്നിക്ക് കോളേജ്‌ പിടിഎ പ്രസിഡന്റ്‌, കുട്ടമത്ത് ജി എച്ച്എസ്എസ് മദർ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു. പരിയാരം മെഡിക്കൽ കോളേജ്‌ അനാട്ടമി വിഭാഗം മേധാവി ഡോ. ബീനാ നമ്പ്യാർ സാക്ഷ്യപത്രം കൈമാറി. സംസ്ഥാന പ്രസിഡന്റ്‌ ഗംഗൻ അഴിക്കോട്‌, സംസ്ഥാന സെക്രട്ടറി എ കെ അശോക് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ കുടുംബാംഗങ്ങൾ സാക്ഷ്യപത്രം കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home