ad
Deshabhimani

പഴമ v|s പുതുമ

കാഞ്ഞങ്ങാട്ടിതാ 
പുതിയ റസ്‌റ്റ്‌ ഹ‍ൗസ്‌

പൊതുമരാമത്ത്‌ വകുപ്പിന്റെ കാഞ്ഞങ്ങാട്ടെ പുതിയ വിശ്രമ കേന്ദ്രം

പൊതുമരാമത്ത്‌ വകുപ്പിന്റെ കാഞ്ഞങ്ങാട്ടെ പുതിയ വിശ്രമ കേന്ദ്രം

avatar
സ്വന്തം ലേഖകൻ

Published on Mar 03, 2026, 02:15 AM | 1 min read


കാഞ്ഞങ്ങാട്‌

വിനോദ സഞ്ചാര മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയ പീപ്പിൾസ്‌ റസ്‌റ്റ്‌ ഹ‍ൗസുകൾ ആയതോടെ സാധാരണക്കാർക്കും ചുരുങ്ങിയ ചിലവിൽ താമസിക്കാമെന്ന നിലവന്നു. ഇപ്പോഴിതാ കാഞ്ഞങ്ങാട്ടെ പൊതുമരാമത്ത്‌ വകുപ്പിന്റെ കാഞ്ഞങ്ങാട്ടെ റസ്‌റ്റ്‌ ഹ‍ൗസിനുമുന്നിലും വിശാലമായ, പ്രകാശം പരത്തുന്ന പുതിയ വിശ്രമകേന്ദ്രമൊരുങ്ങി. പുർത്തിയായതോടെ റസ്‌റ്റ്‌ ഹ‍ൗസ്‌ ഇനി ഗസ്റ്റ്‌ ഹ‍ൗസ്‌ പ്ര‍ൗഡിയിലേക്ക്‌ ഹോസ്‌ദുർഗ്‌ പോലീസ്‌ സ്‌റ്റേഷനു പിന്നിലുള്ള തണൽമരങ്ങൾ നിറഞ്ഞ വിശാലമായ റസ്‌റ്റ്‌ ഹ‍ൗസ്‌ കോന്പ‍ൗണ്ടിന്റെ മുൻ ഭാഗത്തുതന്നെയാണ്‌ 955ചതുരശ്രമിറ്റർ വിസ്‌തൃതിയിൽ ഇരു നിലകളിൽ പുതിയ കെട്ടിടം ഒരുങ്ങിയത്‌. പിറകിൽ എഴുപതുവർഷത്തോളംപഴക്കമുള്ള റസ്‌റ്റ്‌ ഹ‍ൗസുമുണ്ട്‌. മൂന്നരക്കേസാടി ചിലവിൽ നിർമിച്ച പുതിയ വിശ്രമ കേന്ദ്രത്തിൽ മൂന്ന്‌ നോൺ എസി, രണ്ട്‌ എ സി മുറികളും രണ്ട്‌ സ്യൂട്ട്‌ റുമുകളും, ഒരു പൊതുമരാമത്ത്‌വകുപ്പിനുള്ള മുറിയും, കോൺഫറൻസ്‌ഹാൾ, കിച്ചൻ കെയർടേക്കർ റൂം തുടങ്ങിയ സ‍ൗകര്യങ്ങളും വിശാലമായ പാർക്കിങ്‌ സ‍ൗകര്യവുമുണ്ട്‌. ആദ്യത്തെ ടിഎസ്‌ തുകയിൽ ഉൾപ്പെടാതിരുന്ന കോൺഫറൻസ്‌ ഹാൾ, ചറ്റുമതിൽ, ഇന്റർലോക്ക്‌ മഴവെള്ള സംഭരണി, ഇലക്‌ടോണിക്‌ പ്രവർത്തികൾ, ഫർണിച്ചർ എന്നിവയുൾപ്പെടുത്തി 2024–25 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി ഇലക്‌ട്രിക്കൽ പ്രവർത്തി ഒഴികെ 73 ലക്ഷം രൂ‍പ ചിലവിട്ട്‌ പൂർത്തിയാക്കി. ​വിനോദ സഞ്ചാരകേന്ദ്രമായ ബേക്കൽ, കേന്ദ്രസർവകലാശാല, മിനിസിവിൽസ്‌റ്റേഷൻ നഗരസഭ കാര്യാലയം കോടതികൾ, ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓ-ഫീസ്‌ , ഹോസ്‌ ദുർഗ്‌ കേോട്ട , റെയിൽവേ സ്‌റ്റേഷൻ പുതിയ ബസ്‌സ്‌റ്റാൻഡ്‌ നിത്യാനന്ദാശ്രമം , ആനന്ദാശ്രമം എന്നിവയെല്ലം തന്നെ വിശ്രമ കേന്ദ്രത്തിന്‌ ചെറിയ ചുറ്റളവിലാണ്‌. ഇവിടങ്ങളിലെ ആവശ്യങ്ങൾക്കായി ദൂര സ്ഥലങ്ങളിൽ നിന്ന്‌ എത്തുന്ന ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർക്ക്‌ മിതമായ നിരക്കിൽ താമസിക്കാനുള്ള‍ ഇടംകൂടിയാണിത്‌.പുതിയ വിശ്രമ കേന്ദ്രം ചൊവ്വാഴ്‌ച മന്ത്രി മുഹമ്മദ്‌ റിയാസ്‌ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home