ad
Deshabhimani

പാചകവാതക ക്ഷാമം, കേന്ദ്ര അനാസ്ഥ

അടുപ്പുകൂട്ടൽ സമരവുമായി 
വ്യാപാരികൾ

വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ പാചകവാതക ക്ഷാമത്തിനെതിരെ കാലിക്കടവിൽ നടത്തിയ 
അടുപ്പുകൂട്ടൽ സമരം ജില്ലാ സെക്രട്ടറി  ടി വി ബാലൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Mar 17, 2026, 03:00 AM | 1 min read

കാസർകോട്

പാചക വാതകത്തിന്റെ പ്രതിസന്ധി പരിഹരിക്കുക, വർധിപ്പിച്ച വില പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ വിറകടുപ്പ് സമരം സംഘടിപ്പിച്ചു. കാലിക്കടവിൽ സിലിണ്ടറിൽ റീത്ത് കെട്ടി ചുമലേന്തി പ്രതിഷേധ റാലിയും അടുപ്പുകൂട്ടൽ സമരവും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ടി വി ബാലൻ ഉദ്ഘാടനംചെയ്തു. എം മാധവൻ അധ്യക്ഷനായി. കെ വി രമേശൻ, കുമാരൻ മാണിയാട്ട്, എം വി വാഹാബ്, വിജയൻ തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു. ചെറുവത്തൂർ ഏരിയാ സെക്രട്ടറി സുജിത്ത് സ്വാഗതവും എം വി കുഞ്ഞികണ്ണൻ നന്ദിയുംപറഞ്ഞു. കാഞ്ഞങ്ങാട് ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ നഗരസഭാ ചെയർമാൻ വി വി രമേശൻ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം എം രാജൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം വി വി ഉദയകുമാർ, ജില്ലാ കമ്മിറ്റി മെമ്പർമാരായ ടിസത്യൻ, കെ മോഹനൻ , കെ വി ദിനേശൻ, എ ശബരീശൻ, ടി ജനാർദനൻ, കെ പി സുരേഷ്, സി അനിത, മുഹമ്മദ് മുറിയനാവി, ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി മെമ്പർ കെ വി സുകുമാരൻ സ്വാഗതവും എം ഗംഗാധരൻ നന്ദിയും പറഞ്ഞു. ​ ഉദുമ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കുന്നിൽ നടത്തിയ സമരം ജില്ലാ പ്രസിഡന്റ്‌ പി കെ ഗോപാലൻ ഉദ്ഘാടനംചെയ്തു. മുഹമ്മദ് റിയാസ് മൊഗ്രാൽപുത്തൂർ അധ്യക്ഷനായി. കെ വി ഭാസ്കരൻ, രാഘവൻ മുന്നാട്, പ്രകാശൻ കാസർകോട്, വി കെ ഗോപാലൻ പനയാൽ എന്നിവർ സംസാരിച്ചു. ശശിധരൻ കൈരളി സ്വാഗതവും ദിവാകരൻ ആറാട്ടുകടവ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home