ad
Deshabhimani

3.77 കോടിയുടെ പാലം, സമീപനറോഡിന്‌ 2.8 കോടി വികസനം തുടരാൻ 
കാലിക്കടവ് പാലം

മന്ത്രി മുഹമ്മദ് റിയാസ് ഓൺലെെനായി ഉദ്ഘാടനംചെയ്ത ചൈത്രവാഹിനിപ്പുഴയിലെ കാലിക്കടവ് പാലം എം രാജഗോപാൻ എംഎൽഎ തുറന്നുകൊടുക്കുന്നു
വെബ് ഡെസ്ക്

Published on Mar 05, 2026, 03:00 AM | 2 min read

ഭീമനടി ചൈത്രവാഹിനി പുഴയിൽ കാലിക്കടവ് കടവിൽ 3.77 കോടി രൂപ ചിലവിൽ നിർമിച്ച കാലിക്കടവ് പാലവും, 2.8 കോടി രൂപ ചിലവിൽ നിർമിച്ച 700 മീറ്റർ അപ്രോച്ച് റോഡും മന്ത്രി മുഹമ്മദ് റിയാസ് ൺലൈനായി നാടിന് മർപ്പിച്ചു. ചൈത്രവാഹിനി പുഴയിൽ കാലിക്കടവിൽ പാലം എന്നത് മലയോര ജനതയുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു. ഇതാണ് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കി നാടിന് സമർപ്പിച്ചത്. 3.77 കോടി രൂപ പാലത്തിനും 2.8 കോടി രൂപ അപ്രോച്ച് റോഡിനും കൂടി ആകെ 5.85 കോടി ചിലവഴിച്ചു.മൂന്ന് തൂണിൽ 25 മീറ്റർ ഉള്ള രണ്ട് സ്പാനുകളും ഇരുവശത്തായി അഞ്ച് മീറ്റർ കാൻഡി ലിവർ സ്പാനും ഉൾപ്പെടെ 60 മീറ്റർ നീളവും 11 മീറ്റർ വീതിയും ഉണ്ട്. 7.5 മീറ്റർ വീതിയിൽ കരിയേജ് വേയും ഇരുവശങ്ങളിലായി 1.5 മീറ്റർ വീതിയിൽ ഫുട്പാത്തും ഉണ്ട്. അപ്രോച്ച് റോഡിന് 5.5 മീറ്റർ വീതിയിൽ കരിയേജ് വേയും സംരക്ഷണ ഭിത്തിയും കോൺക്രീറ്റ് ഡ്രൈനേജും ഉണ്ട്. സിപിഐ എം കാലിക്കടവ് ബ്രാഞ്ച്, ഭീമനടി ലോക്കൽ കമ്മിറ്റി, എളേരി ഏരിയ കമ്മിറ്റി എന്നിവയുടെ ആവശ്യപ്രകാരം എം രാജഗോപാലൻ എംഎൽഎ നടതതിയ ശക്തമായ ഇടപെടൽ ആണ് പാലം യാഥാർഥ്യമാക്കിയത്. ഉദ്ഘാടന ചടങ്ങിൽ എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ ജയദീപ് കുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാം, പഞ്ചായത്ത് പ്രസിഡന്റ്‌ പി വി അനു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ ടി ജോസ്, പഞ്ചായത്ത് അംഗങ്ങളായ കെ പി പ്രകാശൻ, രജനി രാജീവൻ, ടി വിഴജോൺ, സിപിഐ എം ലോക്കൽ സെക്രട്ടറി പി എം മത്തായി, ജാതിയിൽ അസിനാർ, എം സി മാത്യു, രാഘവൻ കൂലേരി, പി ടി നന്ദകുമാർ, സി സുരേഷ്, പി ആർ ചാക്കോ, കെ ജെ വർക്കി എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ സി ജെ കൃഷ്ണൻ സ്വാഗതവും എക്സിക്യൂട്ടീവ് എൻജിനയർ പി ദിലീപ് നായർ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home