ad
Deshabhimani

എയർഗൺ കണ്ടെത്തി

വീടിന് വെടിവച്ചത് ഓൺലൈൻ ഗെയിമിന് അടിപ്പെട്ട വിദ്യാർഥി

വിദ്യാർഥിയിൽനിന്ന് കണ്ടെടുത്ത എയർഗണ്ണും തിരയും
വെബ് ഡെസ്ക്

Published on Nov 11, 2025, 03:00 AM | 1 min read

ഉപ്പള (കാസർകോട്)

ഉപ്പളയിൽ പ്രവാസിയുടെ വീടിന് നേരെയുണ്ടായ വെടിവയ്‌പ് ഓൺലൈൻ ഗെയിമിന് അടിമയായ കൗമാരക്കാരൻ എയർഗൺ ഉപയോഗിച്ച് നിറയൊഴിച്ചതെന്ന് പൊലീസ്. ശനിയാഴ്ച വൈകിട്ട് കുട്ടി വീട്ടിൽ തനിച്ചായിരിക്കെ ദേശീയപാതയ്‌ക്ക്‌ സമീപം നിർത്തിയ വെള്ള കാറിൽ നിന്ന് വെടിയുതിർത്തുവെന്നായിരുന്നു വീട്ടുകാർ മഞ്ചേശ്വരം പൊലീസിൽ നൽകിയ പരാതി. ​പൊലീസ് സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും ശേഖരിച്ചിരുന്നു. സംശയം തോന്നി കുട്ടിയെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്. ​കുട്ടി നൽകിയ മൊഴിയനുസരിച്ച്, ഓൺലൈൻ ഗെയിമിലെ നിർദേശങ്ങൾ പിന്തുടർന്നാണ് എയർഗൺ ഉപയോഗിച്ച് സ്വയം വെടിവച്ചത്. തുടർന്ന് വീട്ടുകാർ ശാസിക്കുമെന്ന ഭയന്ന് വെടിവയ്‌പ്പ് കഥ മെനയുകയായിരുന്നു. ​പൊലീസ് എയർഗണ്ണും വെടിയുണ്ടയും പിടിച്ചെടുത്തു. തോക്കിന്റെ ഉറവിടവും ഓൺലൈൻ ഗെയിം എങ്ങനെയൊക്കെയാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നും വിശദമായി അന്വേഷിക്കുമെന്ന് മഞ്ചേശ്വരം ഇൻസ്പെക്ടർ പി അജിത്ത് കുമാർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home