ad
Deshabhimani

ഐഐടി സംഘം പരിശോധന നടത്തി

ചെന്നൈ ഐഐടി സംഘം നീലേശ്വരം പഴയപാലത്തിൽ 
പരിശോധന നടത്തുന്നു
വെബ് ഡെസ്ക്

Published on Apr 26, 2026, 02:30 AM | 1 min read

​നീലേശ്വരം ​

നീലേശ്വരം പാലത്തിന്റെ ബലക്ഷയം പരിശോധിക്കാൻ ഐഐടി സംഘവും എൻഎച്ച്എഐ സംഘവും നീലേശ്വരം സന്ദർശിച്ചു. നീലേശ്വരം പുഴ മുതൽ പൊലീസ് സ്റ്റേഷൻവരെ എലിവേറ്റഡ് ബ്രിഡ്ജ് ആവശ്യപ്പെട്ട് സമരം ശക്തമാകുന്നതിനിടെ ശനി പകൽ 11 ഓടെയാണ് പഴയ പാലത്തിന്റെ ബല പരിശോധന നടത്തിയത്. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും. ജനകീയ സമരസമിതി അംഗങ്ങൾ സംഘത്തെ അനുഗമിച്ചു. പ്രാഥമിക പരിശോധനകൾ മാത്രമാണ് നടത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധന നടത്തിയശേഷമേ തീരുമാനം ഉണ്ടാകുമെന്ന് സംഘം അറിയിച്ചു. സംഘം പുഴയിൽ തോണിയിറക്കി പാലത്തിന്റെ അടിവശവും ഉപരിതലഭാഗവും പരിശോധിച്ചു. വടക്ക് ഭാഗത്ത് ചതുപ്പിൽ പുഴവരെ മണ്ണിട്ട് നികത്തിയ ഭാഗവും പരിശോധിച്ചു. പഴയപാലം നില നിർത്തിയാൽ ദേശീയപാതയുടെ പ്രസക്തി നഷ്ടമാവുമെന്നും ഗതാഗതകുരുക്കിൽ നഗരം വീർപ്പ് മുട്ടുമെന്നും, ചതുപ്പിലെ എംബാങ്ക്മെന്റ്‌ നിർമ്മാണത്തിൽ ദുരന്ത സാധ്യതയുണ്ടെന്നും സംഘത്തെ ധരിപ്പിച്ചു. സംഘം പാലത്തിന്റെ വിശദമായ വീഡിയോകളും ചിത്രങ്ങളും പകർത്തി. പരിശോധന സംബന്ധിച്ച് വിവരങ്ങൾ വെളിപ്പെടുത്താൻ സംഘാംഗങ്ങൾ തയ്യാറായില്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home