ad
Deshabhimani

അധിക്ഷേപ സിനിമ ഇവിടെ വേണ്ട കേരള സ്റ്റോറി -2 നെതിരെ 
ഡിവൈഎഫ്ഐ പ്രതിഷേധം

കേരള സ്റ്റോറി - 2 ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് തിയറ്ററിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ച്
വെബ് ഡെസ്ക്

Published on Mar 01, 2026, 03:01 AM | 1 min read

കാസർകോട് കേരള ജനതയെ അപമാനിക്കുന്ന സംഘപരിവാര്‍ അജണ്ടയായ ‘കേരള സ്റ്റോറി - 2' സിനിമ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് പ്രദര്‍ശനം നടക്കുന്ന തിയറ്ററുകളിലേക്ക് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കാസർകോട്‌ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ ബി ദീക്ഷിത അധ്യക്ഷയായി. ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി ശിവപ്രസാദ്, പ്രവീണ്‍ പാടി, മനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സുഭാഷ് പാടി സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home