ad
Deshabhimani

പാതയോരങ്ങളെ ചുവപ്പിച്ച്‌ റോഡ് ഷോ

തൃക്കരിപ്പൂർ നിയോജകമണ്ഡലം എൽഡിഎഫ്  സ്ഥാനാർഥി വി പി പി മുസ്തഫയുടെ റോഡ് ഷോ നീലേശ്വരം നഗരത്തിലെത്തിയപ്പോൾ
വെബ് ഡെസ്ക്

Published on Mar 17, 2026, 03:00 AM | 1 min read

തൃക്കരിപ്പൂർ

പാതയോരങ്ങളെ ചുവപ്പിച്ച് തൃക്കരിപ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വിപിപി മുസ്തഫയുടെ റോഡ് ഷോ. ജന്മനാടായ ഇളമ്പച്ചിനിന്നും തുറന്ന ജീപ്പിൽ നടത്തിയ റോഡ്‌ഷോയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. റോഡിന് ഇരു വശങ്ങളിലായി സ്ഥാനാർഥിയെ വരവേൽക്കാൻ ആബാലവൃദ്ധം എത്തി. രണ്ടു തവണയായി ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ അനുഭവ സമ്പത്തും മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി പങ്കെടുത്തതിന്റെ കരുത്തും ഒരോ സ്വീകരണ കേന്ദ്രങ്ങളിലും കാണാമായിരുന്നു. സ്ഥാനാർഥിയുടെ ഫോട്ടോ പതിച്ച പ്ലക്കാർഡുകളുമേന്തിയും ഹാരാർപ്പണം നടത്തിയും പടക്കംപൊട്ടിച്ചും സ്വീകരണകേന്ദ്രങ്ങൾ വ്യത്യസ്‌തമാക്കി. തൃക്കരിപ്പൂർ ടൗൺ, നടക്കാവ്, ഉദിനൂർ, ഇടച്ചാക്കൈ, മൂസഹാജി മുക്ക്, ഓരിമുക്ക്, ചെറുവത്തൂർ, പള്ളിക്കര, നീലേശ്വരം മാർക്കറ്റ് റോഡ്, ബസ്‌സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കോൺവെന്റ്‌ ജങ്‌ഷനിൽ സമാപിച്ചു. ഇളംമ്പച്ചിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനംചെയ്തു. പി വി തമ്പാൻ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി പി ജനാർദനൻ, ജില്ലാ സെക്രട്ടറിയേറ്റംഗം സാബു അബ്രഹാം, വി വി കൃഷ്ണൻ, വി കെ ഹനീഫ ഹാജി, സി ബാലൻ, മാധവൻ മണിയറ, രജീഷ് വെളളാട്ട്, പി കുഞ്ഞികണ്ണൻ, ടി വി വിജയൻ എന്നിവർ സംസാരിച്ചു. എം വി യൂസഫലി സ്വാഗതം പറഞ്ഞു. നീലേശ്വരത്ത്‌ സമാപനയോഗം തൃക്കരിപ്പൂർ എൽഡിഎഫ് മണ്ഡലം കമ്മിറ്റി കൺവീനർ പി ജനാർദനൻ ഉദ്ഘാടനം ചെയ്തു. പി പി മുഹമ്മദ് റാഫി അധ്യക്ഷനായി. ചെയർമാൻ പി വി തമ്പാൻ, സംസാരിച്ചു. എം രാജൻ സ്വാഗതം പറഞ്ഞു. വി പി പി മുസ്തഫ സ്വീകരണത്തിന് നന്ദി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home