ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷി

നീലേശ്വരം
സീനിയർ ചേമ്പർ ഇന്റർനാഷണൽ നീലേശ്വരം ലീജിയൻ ചീർമക്കാവ് പരിസരത്ത് ചെണ്ടുമല്ലിക കൃഷിയിറക്കി. പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായുള്ള ഭൗമസുരക്ഷ പദ്ധതിയിൽ വൃത്തിയാക്കിയ സ്ഥലത്താണ് കൃഷിയിറക്കിയത്. നീലേശ്വരം കൃഷി ഓഫീസർ കൃഷ്ണവേദിക ഉദ്‌ഘാടനംചെയ്‌തു. കെ ഗിരീഷ് കുമാർ അധ്യക്ഷനായി. പി കെ ദീപേഷ്, ഡോ. പി രതീഷ്, കെ രാമകൃഷ്ണൻ, എം നാരായണൻനായർ, കെ വി സുനിൽരാജ്, കെ ദാമോദരൻ, ഡോ. സുലേഖ രാമകൃഷ്ണൻ, കെ വി രാജീവൻ, കെ നാരായണൻ, കെ രമേഷ് എന്നിവർ സംസാരിച്ചു.










0 comments