മാലോത്ത് കസബയിൽ ചെണ്ടുമല്ലി വിരിയും

മാലോം
ഓണത്തിന് ഒരു പൂന്തോട്ടം പദ്ധതിയുമായി മാലോത്ത് കസബയിലെ എൻഎസ്എസ് വളണ്ടിയർമാർ. പാഠഭാഗവുമായി ബന്ധപ്പെട്ട് കൃഷി അറിവുകൾ മനസ്സിലാക്കാനും കൃഷിയെ നെഞ്ചോടുചേർക്കുന്ന പുതുതലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് എൻഎസ്എസ് യൂണിറ്റ് ചെണ്ടുമല്ലി കൃഷി ഏറ്റെടുത്തത്. കൃഷി ഓഫീസർ നിഖിൽ നാരായണൻ ഉദ്ഘാടനം ചെയ്തു. സനോജ് മാത്യു അധ്യക്ഷനായി. പ്രിൻസിപ്പൽ മിനി പോൾ സ്വാഗതവും പി ബി ബാലാമണി നന്ദിയും പറഞ്ഞു.










0 comments