ad
Deshabhimani

രക്തസാക്ഷി സ്‌മരണയിൽ തുടക്കം

കാഞ്ഞങ്ങാട്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ഗോവിന്ദൻ പള്ളിക്കാപ്പിൽ രാവണേശ്വരം രാമഗിരിയിലെ നെല്ലെടുപ്പ് സമര സ്‌മാരകസ്‌തൂപത്തില്‍ പുഷ്‌പചക്രം അർപ്പിക്കുന്നു
വെബ് ഡെസ്ക്

Published on Mar 17, 2026, 03:00 PM | 1 min read

കാഞ്ഞങ്ങാട്

രക്തസാക്ഷികളുടെ സ്‌മരണ പുതുക്കിയാണ്‌ കാഞ്ഞങ്ങാട്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാര്‍ഥി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങിയത്‌. രാവണേശ്വരം രാമഗിരിയിലെ നെല്ലെടുപ്പ് സമര സ്‌മാരക സ്‌തൂപത്തില്‍ എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പമെത്തി പുഷ്പാര്‍ച്ചന നടത്തി. സ്വാതന്ത്ര്യസമര സേനാനി എ സി കണ്ണൻനായരുടെ പ്രതിമയിലും കമ്യൂണിസ്റ്റ് കര്‍ഷകപ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായ മടിക്കൈ കുഞ്ഞിക്കണ്ണന്റെ സ്മാരകത്തിലും പുഷ്പാര്‍ച്ചന നടത്തി. എല്‍ഡിഎഫ് നേതാക്കളായ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, കെ രാജ്മോഹന്‍, സി പി ബാബു, കെ കെ സോയ, പി പി രാജു, പി കൃഷ്ണന്‍, കെ രാജേന്ദ്രന്‍, എം അസിനാര്‍, കെ വി കൃഷ്ണന്‍, എം കുമാരന്‍, എൻ ബാലകൃഷ്ണൻ, കെ വി ജയപാലന്‍, ഒ മോഹനൻ വി വെങ്കിടേഷ്, കരുണാകരന്‍ കുന്നത്ത്, എ തന്പാന്‍, എ പവിത്രന്‍, പി ദീപ തുടങ്ങിയവർ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായി. തുടർന്ന്‌ അമ്പലത്തറ, പൂത്തക്കാൽ ടൗണുകളിൽ പര്യടനം നടത്തി. മടിക്കൈ സർവീസ് സഹകരണ ബാങ്ക്, ബെസ്‌ കോട്ട്‌, ഖാദി നൂൽനൂൽപ് കേന്ദ്രം, മറ്റു സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ചു. പൂത്തക്കാലിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും മുതിർന്ന സിപിഐ എം നേതാവുമായ കെ വി കുമാരനെ സന്ദർശിച്ചു. എല്‍ഡിഎഫ് നേതാക്കളായ കെ നാരായണൻ, കെ വി പ്രമോദ്, വി കെ ശശീന്ദ്രൻ, ടി രാജൻ, എം മധു, സി രഞ്ജിത്ത്, എൻ ബാലകൃഷ്ണൻ, എം ശ്രീജിത്ത്, തമ്പാൻ രാവണീശ്വരം, ജി വിഷ്ണു എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home