ad
Deshabhimani

സംസ്ഥാന സ്കൂൾ കലോത്സവം വഞ്ചിപ്പാട്ടിൽ അപ്പീലിലൂടെ എ ഗ്രേഡുമായി 
നായന്മാർമൂല തൻബീഹുൽ

ഹൈസ്‌കൂൾ വിഭാഗം വഞ്ചിപ്പാട്ടിൽ അപ്പീലിലൂടെ മത്സരിച്ച്‌ എ ഗ്രേഡ്‌ നേടിയ നായന്മാർമൂല ടിഐഎച്ച്‌എസ്‌എസ്‌ ടീം.
വെബ് ഡെസ്ക്

Published on Jan 19, 2026, 03:00 AM | 1 min read

വിദ്യാനഗർ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർസെക്കൻഡറി സ്‌കൂളിന്‌ അഭിമാന വിജയം. ഹൈസ്‌കൂൾ വിഭാഗം മത്സരത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അനുവദിച്ച അപ്പീലിലൂടെയാണ്‌ സംസ്ഥാന മത്സരത്തിന്‌ യോഗ്യത നേടിയത്‌. കഴിഞ്ഞ അഞ്ചുവർഷമായി ഉപജില്ലയിലും ജില്ലയിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നത്‌ തൻബീഹുലാണ്‌. ഇത്തവണയും മിന്നും പ്രകടനം നടത്തിയെങ്കിലും ഒന്നാമതെത്തിയില്ല. വിധിനിർണയത്തിലെ പാകപ്പിഴകൾ ചൂണ്ടിക്കാട്ടി അപ്പീൽ നൽകിയതിനെ തുടർന്ന്‌ വിശദമായ പരിശോധനക്ക്‌ ശേഷമാണ്‌ അപ്പീൽ അനുവദിച്ചത്‌. ജില്ലയിൽഒന്നാംസ്ഥാനം നേടിയ ടീമിന്‌ സംസ്ഥാന മത്സരത്തിൽ സി ഗ്രേഡ്‌ മാത്രമാണ്‌ നേടാനായത്‌. ഇത്‌ തൻബീഹുൽ ടീം അപ്പീൽ നൽകി നേടിയെടുത്ത യോഗ്യതയ്‌ക്കുള്ള അംഗീകാരമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home