ad
Deshabhimani

ലേണേഴ്സ് സപ്പോർട്ട് സെന്റർ: ധാരണാപത്രം ഒപ്പുവച്ചു

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ  ജില്ലയിലെ ലേണേഴ്സ് സപ്പോർട്ട് സെന്ററായി പ്രവർത്തിക്കുന്നതിന് വേണ്ടിയുള്ള ധാരണാപത്രത്തില്‍  കാഞ്ഞങ്ങാട്  നെഹ്റു കോളേജും സർവകലാശാലയും ഒപ്പുവച്ചപ്പോള്‍
വെബ് ഡെസ്ക്

Published on Aug 28, 2025, 03:00 AM | 1 min read

കാഞ്ഞങ്ങാട്

ശ്രീനാരായണ ഗുരു ഓപ്പൺ സർവകശാലയുടെ ജില്ലയിലെ ലേണേഴ്സ് സപ്പോർട്ട് സെന്ററായി പ്രവർത്തിക്കുന്നതിന് വേണ്ടിയുള്ള ധാരണാപത്രത്തില്‍ കാഞ്ഞങ്ങാട് നെഹ്റു കോളേജും സർവകലാശാലയും ഒപ്പുവച്ചു. കൊല്ലത്തെ സർവകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോളേജിനെ പ്രതിനിധികരിച്ച് കോളേജ് ഐക്യുഎസി കോഡിനേറ്റർ ഡോ. വി വിജയകുമാർ, ലേണേഴ്സ് സപ്പോർട്ട് സെന്റർ കോഡിനേറ്റർ ഡോ. കെ വി വിനേഷ് കുമാർ, സർവകലാശാലയെ പ്രതിനിധികരിച്ച് രജിസ്ട്രാർ ഡോ. എ പി സുനിത, ഫൈനാൻസ് ഓഫീസർ എം എസ് ശരണ്യ, പബ്ലിക് റിലേഷൻ ഓഫീസര്‍ കെ എസ് ശാലിനി എന്നിവർ പങ്കെടുത്തു. കോളേജിൽ അനുവദിച്ച ലേണേഴ്സ് സപ്പോർട്ട് സെന്ററിൽ ഇപ്പോൾ 15 ബിരുദ പ്രോഗ്രാമുകൾക്കും 12 ബിരുദാനന്തര പ്രോഗ്രാമുകൾക്കുമാണ് അനുമതി ലഭിച്ചത്. ഈ വർഷത്തെ പ്രവേശനത്തിന്റെ അവസാന തീയതി സെപ്തംബർ 10 ആണ്. നെഹ്റു കോളേജിൽ പഠിതാക്കൾക്കായി ഹെൽപ്പ് ഡെസ്കും പ്രവർത്തനമാരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home