ad
Deshabhimani

ഇ‍ൗ തണലൊരുക്കത്തിലുണ്ട്‌, നന്മയുടെ ശോഭ

സിപിഐ എം അമ ബ്രാഞ്ച് നേതൃത്വത്തിൽ  അമ ഉന്നതിയിലെ 
എച്ച് മാധവന്റെ വീടിന്റെ അറ്റകുറ്റപണികൾ നടത്തുന്നു
വെബ് ഡെസ്ക്

Published on Apr 15, 2026, 02:30 AM | 1 min read

ബേത്തൂർപ്പാറ

നന്മയുടെ പ്രതീകമായ വിഷു എല്ലാവരും ആഘോഷിക്കുന്ന വേളയിൽ ബേത്തൂർപ്പാറ അമയിലെ സഖാക്കൾ അധ്വാനത്തിലൂടെ നാട്ടുകാരന് തണലേകുകയാണ്‌. അമ ഉന്നതിയിലെ തനിച്ച് താമസിക്കുന്ന മാനസിക വൈകല്യമുള്ള എച്ച് മാധവന്റെ ഓടിട്ട വീട് കഴിഞ്ഞ മഴക്കാലത്താണ് തകർന്നത്. തുടർന്ന് കാലവർഷ കെടുതി ഫണ്ടിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ പട്ടിക ജാതി പട്ടിക വർഗ വകുപ്പ് രണ്ടര ലക്ഷം രൂപ അനുവദിച്ചു. രണ്ട് ലക്ഷം രൂപ നിലവിൽ ലഭിച്ചു. എന്നാൽ പൂർണമായും തകർന്ന വീട് പുതുക്കിപ്പണിയാൻ തുക തികഞ്ഞില്ല. തുടർന്ന്‌ സിപിഐ എം അമ ബ്രാഞ്ച് നേതൃത്വത്തിൽ ജനകീയ ഫണ്ട്‌ സമാഹരണം നടത്തിയാണ് തുക കണ്ടെത്തുന്നത്. പാർടി അംഗങ്ങളും അനുഭാവികളും ചേർന്ന് പഴയ വീട് പൂർണമായും പൊളിച്ചുമാറ്റി. പുതിയ ഓടിറക്കി. തറ മണ്ണിട്ട് നിരപ്പാക്കി. സഖാക്കളുടെ കൂട്ടായ്മയുടെ കരുത്തിൽ ഇരുമ്പ് മേൽക്കൂരയിൽ ഓട് വെക്കും വരെയുള്ള പ്രവൃത്തി പൂർത്തിയായി. ഇനി ടൈൽസ്, വയറിങ്‌, പ്ലമ്പിങ്, പെയിന്റിങ്‌ ഉൾപ്പെടെയുള്ള പ്രവൃത്തി ബാക്കിയുണ്ട്. അവ ഉടൻ പൂർത്തീകരിക്കുമെന്ന് ബ്രാഞ്ച് സെക്രട്ടറി എം ഉഷാകുമാരി, ലോക്കൽ കമ്മറ്റിയംഗം എം സുരേന്ദ്രൻ എന്നിവർ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home