തെരുവുനായയുടെ കടിയേറ്റ് വിദ്യാര്‍ഥിക്ക് പരിക്ക്

രാജപുരം
പാണത്തൂരിൽ തെരുവുനായയുടെ കടിയേറ്റ് വിദ്യാർഥിക്ക് പരിക്ക്. പാണത്തൂർ വിവേകാനന്ദ വിദ്യാലയത്തിന് സമീപം താമസിക്കുന്ന വള്ളിയോടൻ ശ്രീധരന്റെ മകൻ ദേവനന്ദി (17) നെയാണ് തെരുവുനായ കടിച്ച് പരിക്കേൽപിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണ് സംഭവം. റോഡിൽ നിൽക്കുകയായിരുന്ന ദേവനന്ദിന്റെ കാലിന്റെ വലതു തുടയിൽ നായ കടിക്കുകയായിരുന്നു. ദേവനന്ദിന്റെ കുട കൊണ്ടുള്ള അടിയേറ്റ് ഓടിയ നായ തിരിച്ചെത്തി വീണ്ടും കാലിൽ കടിക്കുകയായിരുന്നു. തുടക്കും കാലിനും മുറിവേറ്റ ദേവനന്ദിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ച് കാലമായി പാണത്തൂരിലും പരിസരങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. രണ്ട് മാസം മുമ്പ് പാണത്തൂരിൽ തെരുവുനായകൾ ചെറിയ കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ കടിച്ച് പരിക്കേൽപിച്ചിരുന്നു.











0 comments