ad
Deshabhimani

ഇത്‌ മാറ്റത്തിന്റെ പുത്തൻ ട്രാക്ക്‌

സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ ഇടപെടലിൽ കുറ്റിക്കോൽ ഗവ. ഹൈസ്‌കൂളിന് ഒരു കോടി രൂപ ചെലവിൽ 
നിർമിച്ച ഗ്രൗണ്ട്
avatar
ഡി വിൻലാൽ

Published on Apr 07, 2026, 02:30 AM | 1 min read

കുറ്റിക്കോൽ

മലയോരത്തിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകുനൽകിയ എംഎൽഎയാണ് സി എച്ച് കുഞ്ഞമ്പു. വർഷങ്ങളായി കായിക മത്സരങ്ങൾ സംഘടിപ്പിക്കാനും പരിശീലനങ്ങൾക്കും ഒരു ഗ്രൗണ്ട് ഇല്ലാതെ ബുദ്ധിമുട്ടിയ കുറ്റിക്കോൽ ഗവ. ഹൈസ്‌കൂളിന് ഒരു കോടി രൂപ ചെലവിൽ മികച്ച ഗ്രൗണ്ട് യാഥാർഥ്യമാക്കി. സംസ്ഥാന സർക്കാരിന്റെ പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി കായിക വകുപ്പ് അമ്പത് ലക്ഷം രൂപയും സി എച്ച് കുഞ്ഞമ്പു എംഎൽഎ അമ്പത് ലക്ഷവും അനുവദിച്ചു. ഇത് കൂടാതെ ഗ്രൗണ്ടിലുള്ള കെഎസ്ഇബി വൈദ്യുതപോസ്റ്റ്‌ മാറ്റി സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്ത്‌ രണ്ടര ലക്ഷം രൂപ അനുവദിച്ചു. കുറ്റിക്കോൽ കളക്കര റോഡരികിൽ സ്‌കൂളിന് സമീപമുള്ള ഒരേക്കർ ഭൂമിയിലാണ് ഗ്രൗണ്ട് നിർമിച്ചത്. നേരത്തെ കുറ്റിക്കോൽ ടൗണിലൂടെ ഏറെ ദൂരം സഞ്ചരിച്ച് കുറ്റിക്കോൽ എയുപി സ്‌കൂളിന് സമീപമുള്ള മഹാവിഷ്ണു ക്ഷേത്ര ഗ്രൗണ്ടിലാണ് സ്കൂൾ സ്പോർട്സ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. ജില്ലാ തലത്തിൽ ഷോട്ട്പുട്ട്, ജാവലിൻ ത്രോ, ഹാമർത്രോ, ഡിസ്കസ് ത്രോ ഇനങ്ങളിൽ സ്കൂളിലെ കായികതാരങ്ങൾ മെഡലുകൾ നേടിയിട്ടുണ്ട്. പന്ത്രണ്ട് വർഷം മുമ്പ് തുടങ്ങിയ സ്‌കൂളിൽ നിലവിൽ എട്ടു മുതൽ പത്തു വരെ ക്ലാസുകളിലായി മുന്നൂറോളം കുട്ടികളും 12 അധ്യാപകരുമുണ്ട്. രണ്ടര കോടി രൂപ സ്കൂളിൽ നബാർഡ് ഫണ്ടിൽ നിർമിച്ച പുതിയ കെട്ടിടം നിർമാണം പൂർത്തിയാക്കി കഴിഞ്ഞ വർഷമാണ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home