ad
Deshabhimani

പാലക്കുന്നിൽ കപ്പൽ ജീവനക്കാരുടെ പ്രതിഷേധറാലി

കപ്പൽ ജീവനക്കാരുടെ സംഘടനകൾ സംയുക്തമായി പാലക്കുന്ന് ടൗണിൽ നടത്തിയ പ്രതിഷേധറാലി

കപ്പൽ ജീവനക്കാരുടെ സംഘടനകൾ സംയുക്തമായി പാലക്കുന്ന് ടൗണിൽ നടത്തിയ പ്രതിഷേധറാലി

വെബ് ഡെസ്ക്

Published on Jul 31, 2026, 02:00 AM | 1 min read

ഉദുമ

ഗൾഫ് മേഖലകളിലും കരിങ്കടലിലും കപ്പലിനും കപ്പൽ ജീവനക്കാർക്കും നേരെയുണ്ടാകുന്ന അക്രമണങ്ങളിൽ പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടനകളായ എംഎൻഎകെയും എംഎൻഒഇഎയും സംയുക്തമായി പാലക്കുന്ന് ടൗണിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. നാവികരുടെ കുടുംബാംഗങ്ങളടക്കം നിരവധിപേർ പങ്കെടുത്തു. അവസാനമായി ഒരാഴ്ച മുമ്പ് ഉക്രൈനിൽ കപ്പലിന് നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് സ്വദേശിയായ അഖിൽ ജോയൻ കൊല്ലപ്പെട്ടു. കടൽ ജോലിയിലെ സ്വാഭാവികമായ പ്രയാസങ്ങൾക്കു പുറമെ ഇത്തരം കടന്നാക്രമണങ്ങൾ ജീവന് ഭീഷണിയുയർത്തുന്നതായി ഭാരവാഹികൾ പറഞ്ഞു. ചീഫ് എഞ്ചിനീയർ ബാബുരാജ് ഉദ്ഘാടനംചെയ്തു. രാജേന്ദ്രൻ മുതിയക്കാൽ അധ്യക്ഷനായി. കെ എ രമേശൻ, ടി വി സുരേഷ്, പി കെ ഹരിദാസ്, ക്യാപ്റ്റൻ സന്തോഷ് പാക്കം, ക്യാപ്റ്റൻ ഷൈജു ചിത്രൻ, മനോജ്‌ വിജയൻ, വന്ദന സുരേഷ്, ലതിക സുരേന്ദ്രൻ, രാജേഷ് ചന്തു എന്നിവർ സംസാരിച്ചു. ക്യാപ്റ്റൻ സജിത്ത് നാരായണൻ സ്വാഗതവും രാജേന്ദ്രൻ കണിയാമ്പാടി  നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home