ad
Deshabhimani

അവസരം പാഴാക്കല്ലേ, വെർച്വൽ മേളയിൽ തൊഴിലുറപ്പ്‌...

കാസർകോട്‌ പൊവ്വൽ എൽബിഎസ്‌ എൻജിനിയറിങ് കോളേജിലെ  വിജ്ഞാന കേരളം വെർച്വൽ ഇന്റർവ്യൂ സെന്റർ
വെബ് ഡെസ്ക്

Published on Oct 28, 2025, 03:00 AM | 1 min read

കാസർകോട്‌

ദുബായ്‌ സ്‌മാർട്‌ സിറ്റിയിൽനിന്നും ബംഗളൂരു ഇലക്‌ട്രോണിക്‌ സിറ്റിയിൽനിന്നും കൊച്ചി ഇൻഫോ പാർക്കിൽനിന്നും എന്നുവേണ്ട കോഴിക്കോട്ടെ യുഎൽസിസി സൈബർ പാർക്കിൽനിന്നുവരെ സംരംഭകർ ഉദ്യോഗാർഥികളെ തേടിയെത്തും. അതിന്‌ ബംഗളൂരുവിലേക്കോ, ദുബായിലേക്കോ, കൊച്ചിയിലേക്കോ ഒന്നും പോകണ്ട. സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലും സ്ഥാപിച്ച വെർച്വൽ ജോബ്‌ സ്‌റ്റേഷനിൽ എത്തിയാൽ മതി. കേരളത്തിനകത്തും വിദേശത്തുമായി വിവിധ അവസരങ്ങൾ കോർത്തിണക്കിയാണ്‌ ഇത്തരം വെർച്വൽ തൊഴിൽ മേളകൾ എല്ലാ ശനിയാഴ്‌ചകളിലും സംഘടിപ്പിക്കുന്നത്‌. ജില്ലയിൽ നടന്നുവരുന്ന വെർച്വൽ ജോബ് ഫെയറിലൂടെ ഇതുവരെ 56 പേർക്ക്‌ ജോലി ലഭിച്ചു. നിരവധി പേർ വിവിധ തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയിലും ഉൾപ്പെട്ടു. നിലവിൽ പൊവ്വൽ എൽബിഎസ് എൻജിനീയറിങ്‌ കോളേജിലാണ്‌ സെന്റർ. ചീമേനിയിലെ തൃക്കരിപ്പൂർ എൻജിനിയറിങ് കോളേജിലും സെന്റർ സജ്ജമായി. പരപ്പ ബ്ലോക്കിലും സെന്റർ തുടങ്ങാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്ന്‌ വിജ്ഞാന കേരളം ജില്ലാ മിഷൻ കോഡിനേറ്റർ കെ പി രഞ്‌ജിത്‌ പറഞ്ഞു. രാവിലെ 9.30 മുതൽ അഞ്ചുവരെയാണ് അഭിമുഖ സമയം. ഓരോ ആഴ്ചയിലും വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതകൾ അടിസ്ഥാനമാക്കിയാണ് ഓൺലൈൻ അഭിമുഖം നടത്തുന്നത്. പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക്‌ മറ്റു ബിരുദ– ബിരുദാനന്തര ബിരുദമുള്ളവർക്കും ഐടിഐ, പോളി യോഗ്യതയുള്ളവർക്കും വരെ വെർച്വൽ ജോബ്‌ ഫെയറിൽ പങ്കെടുക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home