ad
Deshabhimani

‘ചെങ്കറുപ്പൻ' 
തൃക്കരിപ്പൂരിലും

തൃക്കരിപ്പൂരിൽ കണ്ടെത്തിയ ചെങ്കറുപ്പൻ പാമ്പ്‌
avatar
പി മഷൂദ്

Published on Aug 10, 2025, 03:00 AM | 1 min read

തൃക്കരിപ്പൂർ വയനാടൻ മലനിരകളിൽ കണ്ടെത്തിയ പുതിയ ഇനം ചെങ്കറുപ്പൻ പാമ്പിനെ തൃക്കരിപ്പൂരിലും കണ്ടെത്തി. ലേബർ ഓഫീസ് റിട്ട. ജീവനക്കാരൻ എളമ്പച്ചി തെക്കുമ്പാട്ടെ തൃക്കരിപ്പൂർ വേണുവിന്റെ വീട്ടിലാണ് ശനിയാഴ്‌ച രാവിലെ അപൂർവ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടത്തിയത്. പൂച്ച കടിച്ച നിലയിൽ അവശനിലയിലായിരുന്നു പാമ്പ്‌. കഴിഞ്ഞ ദിവസമാണ്‌ സൈലോഫിസ് ചെങ്കറുപ്പൻ എന്ന് പേരിട്ട പാമ്പിനെ വയനാട്ടിലെ കുറിച്യർമല, വെള്ളരി മല മലനിരകളിൽനിന്നും കണ്ടെത്തിയത്. ചുവപ്പുനിറവും കറുത്തപാ ടുകളുമാണ് പേരിനുകാരണം. 2010ൽ പഠനത്തിന്റെ ഭാഗമായി കുറിച്യർ മലയിലെത്തിയ ഡോ. മുഹമ്മദ് ജാഫർ പാലോട്ടാണ് ആദ്യമായി പാമ്പിനെ കണ്ടത്. അപൂർവമായി മണ്ണിനടിയിൽനിന്ന് പുറത്തുവരുന്നതാണന്ന് പഠനത്തിൽ കണ്ടെത്തിയത്‌. വിഷമില്ലാത്ത പാമ്പിന്റെ പ്രധാന ഭക്ഷണം മണ്ണിരയാണ്. പരെയ്‌ഡെ കുടുംബത്തിലെ സൈലോഫിസ് ജനുസ്സിലെ ആറാമത്തെ ഇനമാണിത്. ഇതോടെ കേരളത്തിൽ ആകെ 131 ഇനം പാമ്പുകളായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home