ad
Deshabhimani

പാലം പുതുക്കിപ്പണിയാൻ നടപടിയാകുന്നു

മടിക്കൈ പഞ്ചായത്തിലെ മുണ്ടോട്ട് പാലവും ഹെയർപിൻ വളവ് പ്രദേശവും കാഞ്ഞങ്ങാട് പിഡബ്ല്യുഡി എഇയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

മടിക്കൈ പഞ്ചായത്തിലെ മുണ്ടോട്ട് പാലവും ഹെയർപിൻ വളവ് പ്രദേശവും കാഞ്ഞങ്ങാട് പിഡബ്ല്യുഡി എഇയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Jul 24, 2025, 02:00 AM | 1 min read


മടിക്കൈ

നിവേദനം നൽകിയതിനു പിന്നാലെ പാലങ്ങൾ പുതുക്കിപ്പണിയുന്നതു സംബന്ധിച്ച നടപടിക്കായി മന്ത്രിയുടെ ഉത്തരവ്‌. മടിക്കൈ പഞ്ചായത്തിലെ വിവിധ പാലങ്ങൾ പുതുക്കിപ്പണിയുന്നതിനായി ഈ മാസം 19നാണ് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പ്രീത പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ കണ്ട് നേരിൽ കണ്ട് സംസാരിച്ച് നിവേദനം നൽകിയത്. നിവേദനം നൽകിയ അന്ന് തന്നെ കാസർകോട് പി ഡബ്ല്യുഡി റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് അന്വേഷിച്ച് നടപടിയെടുക്കാൻ ഉത്തരവ് നൽകുകയായിരുന്നു. വ്യാഴാഴ്ച കാഞ്ഞങ്ങാട് പിഡബ്ല്യുഡി റോഡ് വിഭാഗം എഇ, ഓവർസിയർ എന്നിവർ മുണ്ടോട്ട് പാലവും അപകട വളവുകളും സന്ദർശിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി പ്രഭാകരൻ, ലോക്കൽ സെക്രട്ടറി പി വിജയൻ, എം അബ്ദുൾ റഹ്മാൻ, കുഞ്ഞിക്കോരൻ എന്നിവരും കൂടെയുണ്ടായി. പാലവും അപകട വളവും മാറ്റുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മടിക്കൈയുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടി സ്വീകരിച്ച മന്ത്രിയെ പഞ്ചായത്ത് പ്രസിഡന്റ്‌ നന്ദി അറിയിച്ചു. മടിക്കൈയിലെ മുണ്ടോട്ട് , മണക്കടവ്, ചാർത്താങ്കാൽ, പുതിയ കണ്ടം, പള്ളത്തുവയൽ പാലങ്ങളിൽ മഴക്കാലമായാൽ ഗതാഗതം ദുഷ്കരമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home