വികസന വീഥിയിൽ ഹൃദ്യ വരവേൽപ്പ്

ഉദ്ദമ
ഉദുമ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി എച്ച് കുഞ്ഞമ്പു തിങ്കളാഴ്ച വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. എല്ലായിടത്തും ആവേശകരമായ വരവേൽപ്പാണ് സ്ഥാനാർഥിക്ക് ലഭിച്ചത്. സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞയുടൻ ഞായറാഴ്ച പര്യടനത്തിന് തുടക്കമിട്ടിരുന്നു. തിങ്കളാഴ്ച രാവിലെ മുതൽ ചെമ്മനാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വീടുകൾ കയറി വോട്ട് അഭ്യർഥിച്ചു. മേൽപറമ്പ, കട്ടക്കാൽ, കൈനോത്ത്, ചട്ടഞ്ചാൽ എന്നിവിടങ്ങളിലെ വീടുകളിലാണ് സന്ദർശനം നടത്തിയത്. പരിചയം പുതുക്കിയും സുഖവിവരങ്ങൾ അന്വേഷിച്ചും ഒപ്പം നാടിന്റെ വികസന തുടർച്ചയ്ക്ക് പിന്തുണ തേടിയുമാണ് പര്യടനം. ഓരോ സ്ഥലത്തുനിന്നും നിറഞ്ഞ മനസ്സോടെയാണ് വരവേൽപ്പ് ലഭിക്കുന്നത്. അഞ്ചുവർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പദ്ധതികൾ വിശദീകരിച്ചാണ് പര്യടനം. സ്കൂൾ കെട്ടിടം, റോഡ്, പാലം, ആശുപത്രി തുടങ്ങി എണ്ണമറ്റ വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിലുണ്ടായത്. എതിർ രാഷ്ട്രീയ പാർടിയിൽ ഉള്ളളവർപോലും ഇത് അംഗീകരിക്കുന്നുണ്ട്.










0 comments