ad
Deshabhimani

ദ്‌ഘാടനം മുഖ്യമന്ത്രി വികസന മുന്നേറ്റ ജാഥയ്‌ക്ക്‌ അഞ്ചിടത്ത്‌ വരവേൽപ്പ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 22, 2026, 03:00 AM | 1 min read

കാസർകോട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയ്‌ക്ക്‌ ജില്ലയിൽ അഞ്ചിടത്ത്‌ വരവേൽപ്പ്‌ നൽകും. കുന്പളയിൽ ഫെബ്രുവരി ഒന്നിന്‌ പകൽ മൂന്നിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. എൽഡിഎഫ്‌ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനാണ്‌ ജാഥ. നുള്ളിപ്പാടിയിൽ ഒന്നിന്‌ വൈകിട്ട്‌ നാലിനാണ്‌ ആദ്യ സ്വീകരണം. രണ്ടിന്‌ രാവിലെ പത്തിന്‌ ചട്ടഞ്ചാലിലും പകൽ മൂന്നിന്‌ കാഞ്ഞങ്ങാടും നാലിന്‌ കാലിക്കടവിലും ജാഥയെ വരവേൽക്കും. കെ എസ്‌ സലീഖ (സിപിഐ എം), പി സന്തോഷ്‌ കുമാർ എംപി(സിപിഐ), മാത്യു കുന്നപ്പള്ളി(കേരള കോൺഗ്രസ്‌ എം), പി പി ദിവാകരൻ(ഇന്ത്യൻ സോഷ്യലിസ്‌റ്റ്‌ ജനതാദൾ), പി എം സുരേഷ്‌ബാബു(എൻസിപി), മനയത്ത്‌ ചന്ദ്രൻ(ആർജെഡി), ബാബു ഗോപിനാഥ്‌(കോൺഗ്രസ്‌ എസ്‌), വടകോട്‌ മോനച്ചൻ(കേരള കോൺഗ്രസ്‌ ബി), എ ജെ ജോസഫ്‌(ജനാധിപത്യ കേരള കോൺഗ്രസ്‌), കാസിം ഇരിക്കൂർ(ഐഎൻഎൽ), നൈസ്‌ മാത്യു(കേരള കോൺഗ്രസ്‌ സ്‌കറിയ) എന്നിവരാണ്‌ ജാഥാ അംഗങ്ങൾ. ജാഥയ്‌ക്ക്‌ വരവേൽപ്‌ നൽകുന്നതിനായി സംഘാടക സമിതികൾ രൂപീകരിച്ച്‌ ഒരുക്കങ്ങൾ തുടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home