എൽഡിഎഫ് സ്ഥാനാർഥികളുടെ പൊതുപര്യടനത്തിന് ഇന്ന് തുടക്കം

കാസർകോട് മണ്ഡലത്തിലെ വിവിധ വീടുകളിലും സ്ഥാപനങ്ങളിലും സന്ദർശനം നടത്തി ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കിയ ജില്ലയിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ പൊതുപര്യടനം ബുധനാഴ്‌ച തുടങ്ങും. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളിലാണ് ബുധനാഴ്‌ച പര്യടനം തുടങ്ങുക. മഞ്ചേശ്വരത്ത് 28 നും കാസർകോട്ട് 29 നും തുടങ്ങും. ഗോവിന്ദന്‍ പള്ളിക്കാപ്പിൽ കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാര്‍ഥി ഗോവിന്ദന്‍ പള്ളിക്കാപ്പിലിന്റെ പര്യടനം 25 മുതൽ 28 വരെയാണ്. ബുധൻ രാവിലെ ഒന്പതിന് മീനാപ്പീസില്‍ ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. 9.30ന് ആവിക്കര, 10ന് ഞാണിക്കടവ്, 10.30ന് കുറുന്തൂര്‍, 11ന് കരുവളം, 11.30ന് ചേടിറോഡ്, 12ന് മോനാച്ച, 12.30ന് അരയി പാലക്കാല്‍, പകൽ 3ന് അടന്പില്‍, 3.20ന് നെല്ലിക്കാട്ട്, 3.40ന് നിട്ടടുക്കം, 4ന് കിഴക്കുംകര, 4.20ന് വീണച്ചേരി, 4.40ന് അടോട്ട്, 5.10ന് ഇട്ടമ്മല്‍, 5.30ന് കൊളവയല്‍, 6ന് ചെഗുവേര നഗര്‍, 6.30ന് രാമഗിരി, 7ന് വേലാശ്വരം, 7.30ന് മാക്കി (സമാപനം). വി പി പി മുസ്‌തഫ തൃക്കരിപ്പൂർ മണ്ഡലം സ്ഥാനാർഥി ഡോ. വി പി പി മുസ്‌തഫയുടെ പര്യടനം 25 മുതൽ 29വരെ നടക്കും. ബുധൻ രാവിലെ ഒന്പതിന് അഴിത്തലയിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനംചെയ്യും. 10ന് കടിഞ്ഞിമൂല, 10.30ന് ആനച്ചാൽ, 11 ന് കരുവാച്ചേരി, 11.30ന് പള്ളിക്കര, 12ന് കിഴക്കംകൊവ്വൽ, 12.30ന് ആലിൻകീഴിൽ, പകൽ ഒന്നിന് പട്ടേന ജങ്‌ഷൻ, 2.30ന് പൂവാലംകൈ, 3ന് കാര്യങ്കോട്, 3.30ന് പാലായി, 3.45ന് ക്ലായിക്കോട്, 4ന് വലിയപൊയിൽ, 4.15ന് കൽനട, 4.30ന് ചെമ്പ്രകാനം, 5ന് ചീമേനി കിഴക്കേക്കര, 5.15ന് ചാനടുക്കം, 5.30ന് ചിരിയളം, 6ന് ഇടത്തിനാംകുഴി, 6.15ന് പുലിയന്നൂർ, 6.30ന് ഞണ്ടാടി, 7ന് ആലന്തട്ട, 7.30ന് ചെറിയാക്കര (സമാപനം). സി എച്ച് കുഞ്ഞമ്പു ഉദുമ മണ്ഡലം സ്ഥാനാർഥി സി എച്ച് കുഞ്ഞമ്പുവിന്റെ പൊതുപര്യടനം 25 മുതൽ ഏപ്രിൽ രണ്ടു വരെ നടക്കും. ബുധനാഴ്ച രാവിലെ 9 ന് കീക്കാൻ തോട്ടത്തിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനംചെയ്യും. 9.15ന് - ദാവൂദ് മൊഹല്ല, 9.30ന്- പൂച്ചക്കാട്, 9.45ന്- കല്ലിങ്കാൽ,10ന്- ചരൽക്കടവ്, 10.15 ന്- ശക്തിനഗർ, 10.30-ന് മിഷൻ കോളനി, 10.45ന് -ബേക്കൽ പുതിയ കടപ്പുറം, 11 ന് കുറിച്ചിക്കുന്ന്, 11.15-ന് വലിയവളപ്പ്, 11.30-ന് പരയങ്ങാനം, 11.45ന്- തായൽ മൗവ്വൽ, 12ന് കരുവാക്കോട് ജ്വാല, 12.15ന്- കരുവാക്കോട്, 12-.30ന് പാക്കം 3ന്- ആലക്കോട്, 3.15ന്- ചെറക്കപ്പാറ മൊട്ട, 3.30ന്- തോക്കാനം മൊട്ട, 4ന്- കീക്കാനം, 4.15-ന് പൊടിപ്പള്ളം, 4.30- കുതിരക്കോട്, 4.45 നെല്ലിയടുക്കം റേഷൻ ഷോപ്പ്, 5ന് മൈക്കാനം, 5.30 കരിച്ചേരിപ്പാലം, 6ന്- ദേവൻപൊടിച്ചപാറ 6.30 ന്- ബംഗാട്, 7ന് പള്ളാരം, 7.30-ന് പനയാൽ (സമാപനം).










0 comments