ad
Deshabhimani

കാര്‍ഷിക വിപണന മേള നാളെ മുതൽ

കൊതിപ്പിച്ച്‌ വിളിക്കുന്നു ഗാളിമുഖം

ഗാളിമുഖത്തെ വ്യൂപോയിന്റും പൂന്തോട്ടവും
avatar
രജിത്ത്‌ കാടകം

Published on Feb 27, 2026, 03:00 AM | 1 min read

മുള്ളേരിയ

കാസർകോട് നിന്ന് ബോവിക്കാനം മുള്ളേരിയ റോഡിൽ ജൽസൂർ സംസ്ഥാനപാതയ്ക്ക് അരികിലാണ് കർണാടകയോട് ചേർന്ന് കേരളത്തിൽ ഗാളിമുഖം. ഈ ഗ്രാമത്തെ കർണാടകയും കേരളവും പകുത്തെടുക്കുന്നുണ്ട്. ഗാളിമുഖം കശുമാവ് സന്തതി തോട്ടത്തിന്റെ പച്ചപ്പും പ്രകൃതി ഭംഗിയും ആസ്വദിക്കാനാണ് സഞ്ചാരികളെയും കർഷകരെയും ഇവിടേക്ക് ക്ഷണിക്കുന്നത് കൃഷി വകുപ്പാണ്. സര്‍ക്കാര്‍ അധീനതയിലുള്ള ഫാമുകള്‍ ജനകീയമാക്കണമെന്ന മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഫെബ്രുവരി 28, മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളിലായി ഗാളിമുഖയിൽ വിപുലമായ ഫാം ഫെസ്റ്റ് സംഘടിപ്പിക്കുകയാണ്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കാര്‍ഷിക പ്രദര്‍ശന വിപണന മേള ഗാളിമുഖം, ആദൂര്‍ പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കശുമാവ് തോട്ടത്തിന്റെ മനോഹാരിത പൊതുജനങ്ങള്‍ക്ക് അടുത്തറിയാന്‍ വേദിയൊരുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പത് മുതല്‍ ആറുവരെയാണ്‌ സൗജന്യപ്രദർശനം. ഗാളിമുഖത്തെ ഉദയാസ്തമനങ്ങളുടെ വിസ്മയ കാഴ്ചകള്‍ സമ്മാനിക്കുന്ന മാവിലാംകോട്ട് വ്യൂ പോയിന്റും അതിനോടനുബന്ധിച്ചുള്ള ഷെല്‍ട്ടറും ഫെസ്റ്റിന്റെ ഭാഗമായി ഉദ്ഘാടനം ചെയ്യും. ഫാമിന്റെ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനൊപ്പം കൃഷി വകുപ്പിന്റെയും വിവിധ കാര്‍ഷിക ഏജന്‍സികളുടെയും സ്റ്റാളുകളും മേളയിലുണ്ടാകും. ഗുണമേന്മയുള്ള കാര്‍ഷിക തൈകളും നടീല്‍ വസ്തുക്കളും നേരിട്ട് വാങ്ങാനുള്ള സൗകര്യവും ഇവിടെയുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home