ദേലംപാടിയിൽ സത്യപ്രതിജ്ഞയ്‌ക്കിടെ കോലീബി സഖ്യം മറനീക്കി

അഡൂർ ദേലംപാടി പഞ്ചായത്തിൽ സത്യപ്രതിജ്ഞ ചടങ്ങിൽ കോലീബി സഖ്യം മറനീക്കി പുറത്ത്. അഡൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിലാണ് കഴിഞ്ഞ മൂന്ന് മാസമായി അണിയറയിൽ പ്രവർത്തിച്ച കോൺഗ്രസ്, മുസ്ലിംലീഗ്, ബിജെപി കൂട്ടുകെട്ട് പുറത്തായത്. രാവിലെ പത്തിന് ചടങ്ങ് ആരംഭിച്ച് അഡൂർ പതിമൂന്നാം വാർഡ് അംഗം പ്രതിജ്ഞയ്‌ക്ക് എത്തിയപ്പോൾ ലീഗ്, കോൺഗ്രസ് അണികൾ മുദ്രാവാക്യം വിളി തുടങ്ങി. തുടർന്ന് ബിജെപിക്കാരും ഇയാൾക്കു വേണ്ടി ജയ് വിളിയും തുടങ്ങി. മൂന്ന് പാർടികളുടെയും പിന്തുണയിൽ വിജയിച്ച അംഗത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചവരുടെ അണികൾ നടത്തിയ മുദ്രാവാക്യം വിളികളും ജയ് വിളികളും സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചു. പതിമൂന്നാം വാർഡിൽ യുഡിഎഫ്, ബിജെപി എന്നിവർക്ക് സ്ഥാനാർഥി ഉണ്ടായില്ല. പഞ്ചായത്തിലെ 17 വാർഡിലും എൽഡിഎഫിനെതിരെ കോലീബി സഖ്യം മത്സരിച്ചിരുന്നു.










0 comments