കിടപ്പുമുറിയിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിന് രക്ഷകരായി അഗ്നി രക്ഷാസേന

കാഞ്ഞങ്ങാട് വീട്ടിന്റെ കിടപ്പുമുറിയിൽ ഒന്നര മണിക്കൂറോളം കുടുങ്ങിയ രണ്ടരവയസുകാരിയെ അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി. കൊവ്വൽ പള്ളിക്കലറയിലെ സാലിയുടെയും തഫ്‌ഷീലയുടെയും മകൾ നസ്‌ലിനെയാണ് കാഞ്ഞങ്ങാട് അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കിടപ്പുമുറിയിൽ തനിച്ചായിരുന്ന കുട്ടിയുടെ കൈ അബദ്ധത്തിൽ വാതിലിൽ ഉണ്ടായിരുന്ന താക്കോലിൽ തട്ടി വാതിൽ അടഞ്ഞത്. പുറത്തുനിന്ന് തുറക്കാൻ മാതാപിതാക്കൾ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോഴാണ് അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചത്. സേനയെത്തി ജനൽകന്പി മുറിച്ച് അകത്തിറങ്ങിയാണ് കുട്ടിയെ പുറത്തെത്തിച്ചത്.










0 comments