ബേഡഡുക്ക താലൂക്ക് ആശുപത്രി കെട്ടിടത്തിന് കല്ലിട്ടു

ബേഡകം
ബേഡഡുക്ക താലൂക്ക് ആശുപത്രിക്ക് കിഫ്‌ബി ഫണ്ടിൽ 12.68 കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന് സി എച്ച് കുഞ്ഞമ്പു എംഎൽഎ കല്ലിട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു അധ്യക്ഷനായി. കിറ്റ്കോ സൈറ്റ് എൻജിനീയർ കെ ഹരിണി റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ കെ ഷിന്റി, ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് എ പി ഉഷ, കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രമണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ മാധവൻ, ഡിപിസി സർക്കാർ നോമിനി സി രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ പി സവിത, ബി കെ നാരായണൻ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ പി ലത, ബ്ലോക്ക് പഞ്ചായത്തംഗം സാവിത്രി ബാലൻ, കെ പി രാമചന്ദ്രൻ, ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ സ്വാഗതവും മെഡിക്കൽ ഓഫീസർ കെ പ്രദീപ നന്ദിയും പറഞ്ഞു.










0 comments