ad
Deshabhimani

എആർ ക്യാമ്പിൽ 
പൊലീസുകാരുടെ 
വിജയാഘോഷം

യുഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ്‌ വിജയം ആഘോഷിച്ച്‌ കാസർകോട്‌ എആർ ക്യാമ്പിൽ പൊലീസുകാർ കേക്ക്‌ മുറിക്കുന്നു
വെബ് ഡെസ്ക്

Published on May 07, 2026, 02:30 AM | 1 min read

കാസർകോട്‌

യുഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ്‌ വിജയം ആഘോഷിച്ച്‌ കാസർകോട്‌ എആർ ക്യാമ്പിലെ ഒരു സംഘം പൊലീസ്‌ ഉദ്യോഗസ്ഥർ. ആഘോഷം റീൽസ്സായി സാമൂഹ്യ മാധ്യമങ്ങളിലും ഇവർ പ്രചരിപ്പിച്ചു. ​റിസർവ് ഇൻസ്‌പെക്ടറെ കണ്ട് ഡ്യൂട്ടിയിടുന്ന നിലവിലുള്ള ഓഫീസർമാരെ മാറ്റാനും ഇവർ ആവശ്യപ്പെട്ടു. മാറ്റേണ്ടവരുടെ പട്ടികയും നൽകിയത്രേ. ​തുടർന്ന്‌ ത്രിവർണ പതാക ആലേഖനം ചെയ്‌ത കേക്ക് മുറിച്ച്‌ ആഘോഷം. കഴിഞ്ഞ ദിവസം രാവിലെയാണ്‌ ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥർ എആർ ക്യാന്പിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ്‌ വിജയം ആഘോഷിച്ചത്. പൊലീസുകാർ പരസ്യമായി ഒരു പാർടിയുടെ പ്രചാരണത്തിൽ ഏർപ്പെടുന്നത്‌ ചട്ടലംഘനമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home