ad
Deshabhimani

ജനപക്ഷ ബദൽ നയങ്ങളുടെ തുടർച്ച ഉറപ്പാക്കണം: എൻജിഒ യൂണിയൻ

കേരള എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു

കേരള എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 08, 2026, 02:15 AM | 1 min read

വെള്ളരിക്കുണ്ട്

ജനപക്ഷ ബദൽ നയങ്ങളുടെ തുടർച്ച ഉറപ്പാക്കണമെന്ന്‌ എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം. നാട് കൈവരിച്ച നേട്ടങ്ങൾക്കാകെ നിദാനമായി വർത്തിച്ചത് ഇടതുപക്ഷ പുരോഗമന സർക്കാരുകൾ കാലാകാലങ്ങളായി നടപ്പാക്കിയ ജനപക്ഷ ബദൽ നയങ്ങളാണ്. കേരളംആർജിച്ച നേട്ടങ്ങൾ നിലനിർത്താനും ഇടതുപക്ഷ സർക്കാരിന്റെ തുടർച്ച ഉറപ്പാക്കാനും മുഴുവൻ ജീവനക്കാരും യോജിച്ച് അണിനിരക്കണമെന്ന് സമ്മേളനം അഭ്യർഥിച്ചു. രണ്ട് ദിവസങ്ങളായി വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയം ഹാളിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന് പ്രസിഡന്റ്‌ പി കെ വിനോദ് പതാക ഉയർത്തിയതോടെ തുടക്കമായി. 2025 ലെ കൗൺസിൽ യോഗംചേർന്ന് പ്രവർത്തന റിപ്പോർട്ട്, വരവ് - ചെലവ് കണക്ക് അവതരിപ്പിച്ച് അംഗീകരിച്ചു. പ്രതിനിധി സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി കെ വിനോദ് അധ്യക്ഷനായി. കേരള എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽകുമാർ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ ഹരിദാസ്, കെഎസ്എസ്പിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി വി ശ്രീധരൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി ദാമോദരൻ സ്വാഗതവും, ജോയിന്റ് സെക്രട്ടറി വി ജഗദീഷ് നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശോഭ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സുഹൃദ് സമ്മേളനം ഞായറാഴ്‌ച രാവിലെ 10.30ന് സിഐടിയു ജില്ലാ ജനറൽസെക്രട്ടറി പി മണിമോഹൻ ഉദ്ഘാടനംചെയ്യും. വിവിധ സർവീസ് സംഘടനാ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. വൈകിട്ട് 4ന് സമ്മേളന നടപടികൾ പൂർത്തിയാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home