കാപ്പക്കേസിൽ യുവാവ് വീണ്ടും അറസ്റ്റിൽ

ബേക്കൽ
കാപ്പ കേസിൽ നാടുകടത്തിയ പ്രതി കാലാവധി പൂർത്തിയാകും മുമ്പ് നാട്ടിൽ കറങ്ങി നടന്നതിന് വീണ്ടും ജയലിൽ. പള്ളിക്കര മൗവ്വൽ ഹദ്ദാദ് നഗറിലെ അഷ്റഫ് എന്നി കത്തി അഷ്റഫിനെ യാ (43)ണ് ബേക്കൽ ഇൻസ്പെക്ടർ എം വി ശ്രീദാസ് സംഘവും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. നിരവധി കേസുകളിൽ പ്രതിയായ അഷ്റഷിനെ കഴിഞ്ഞ ഡിസംബറിൽ കപ്പ ചുമത്തി അറസ്റ്റ് ചെയ്ത് നാടുകടത്തിയിരുന്നു. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പിടികൂടിയ സംഘത്തിൽ എസ്ഐ എം സവ്യസാചി, പ്രൊബേഷനറി എസ്ഐ മനുകൃഷ്‌ണൻ, സിവിൽ പൊലീസ് ഓഫീസർമാരായ ഷാജൻ, റോജൻ എന്നിവരുമുണ്ടായി.









0 comments