ad
Deshabhimani

ലഹരി സംഘങ്ങൾക്ക് 
താക്കീതായി ജനകീയ സദസ്

ലഹരിക്കെതിരെ ജനകീയകവചമെന്ന സന്ദേശവുമായി അഡൂർ ടൗണിൽ സംഘടിപ്പിപ്പിച്ച ജനകീയ ലഹരിവിരുദ്ധ സദസ് സിപിഐ എം
ജില്ലാ സെക്രട്ടറിയറ്റംഗം സിജി മാത്യു ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 06, 2025, 03:00 AM | 1 min read

അഡൂർ

ലഹരിക്കെതിരെ ജനകീയ കവചമെന്ന സന്ദേശവുമായി അഡൂർ ടൗണിൽ സംഘടിപ്പിച്ച ജനകീയ ലഹരിവിരുദ്ധ സദസ് ലഹരി ക്രിമിനൽ സംഘങ്ങൾക്ക് താക്കീതായി. ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ, ബാലസംഘം എന്നിവർ ചേർന്ന് സംഘടിപ്പിച്ച റാലിയിൽ നാടിനെ ലഹരിവിമുക്തമാക്കുമെന്ന് പ്രഖ്യാപിച്ച് നൂറുകണക്കിനാളുകളുകൾ പങ്കെടുത്തു. അഡൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച റാലി ടൗണിൽ സ്‌കൂൾ പരിസരത്ത് സമാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സിജി മാത്യു ഉദ്ഘാടനം ചെയ്തു. സി കെ കുമാരൻ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി എം മാധവൻ, ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് എ പി ഉഷ, ബ്ലോക്ക് പഞ്ചായത്ത്​ അംഗം വാസന്തി ഗോപാലൻ, എ പി കുശലൻ, ഡി എ അബ്ദുല്ലക്കുഞ്ഞി, പി ആർ പവിത്രൻ, സി രാധാകൃഷ്ണൻ, എം തിമ്മയ്യ എന്നിവർ സംസാരിച്ചു. എ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home