ആവേശമുയർത്തി ഹൊസങ്കടിയിൽ പര്യടനം

ഹൊസങ്കടി
മഞ്ചേശ്വരം മണ്ഡലം സ്ഥാനാർഥി കെ ആർ ജയാനന്ദ തിങ്കളാഴ്‌ച മഞ്ചേശ്വരം, ഹൊസങ്കടി ടൗണുകളിൽ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചും വ്യക്തികളെ നേരിൽകണ്ടും വോട്ടഭ്യർഥിച്ചു. വൈകിട്ട് ഹൊസങ്കടി ടൗണിൽ നൂറുകണക്കിന് പ്രവർത്തകരെ അണിനിരത്തിയുള്ള റോഡ് ഷോയും പ്രകടനവുമുണ്ടായി. മണ്ഡലം സെക്രട്ടറി ജയരാമ ബല്ലംകൂടൽ, പ്രശാന്ത് കനില, കെ കമലാക്ഷ, എസ് രാമചന്ദ്ര തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായി.










0 comments