ad
Deshabhimani

പോസ്റ്റ് ഓഫീസിലേക്ക്‌ കർഷക മാർച്ച്‌

നെല്ല് സംഭരണം തകർക്കുന്ന കേന്ദ്രനയം തിരുത്തണം

കാഞ്ഞങ്ങാട് ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ കേരള കർഷകസംഘം നടത്തിയ മാർച്ച്‌ ജില്ലാ സെക്രട്ടറി പി ജനാർദനൻ ഉദ്‌ഘാടനംചെയ്യുന്നു

കാഞ്ഞങ്ങാട് ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ കേരള കർഷകസംഘം നടത്തിയ മാർച്ച്‌ ജില്ലാ സെക്രട്ടറി പി ജനാർദനൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 03, 2026, 02:30 AM | 1 min read

കാഞ്ഞങ്ങാട്

നെല്ല് സംഭരണം തകർക്കുന്ന കേന്ദ്രസർക്കാർനയം തിരുത്തുക, സംഭരിക്കുന്ന നെല്ലിന് സംസ്ഥാന സർക്കാർ നൽകിവരുന്ന അധികബോണസ് നൽകരുതെന്ന കേന്ദ്രസർക്കാർനയം തിരുത്തുക, കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷക സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. കാഞ്ഞങ്ങാട് ട‍ൗണിൽനിന്ന്‌ പ്രകടനം ആരംഭിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി പി ജനാർദനൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ അധ്യക്ഷനായി. ടി പി ശാന്ത സംസാരിച്ചു. ഏരിയാ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരൻ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home