ad
Deshabhimani

ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന് ജില്ലയിൽ തുടക്കം

കാഞ്ഞങ്ങാട്‌ ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിൽനിന്ന്
വെബ് ഡെസ്ക്

Published on Jan 13, 2026, 03:00 AM | 1 min read

കാസർകോട്‌

കേരളത്തിന്റെ ആവേശോജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന യാത്ര- ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന് ജില്ലയിൽ തുടക്കമായി. ജില്ലയിലെ എൺപതോളം വിദ്യാലയങ്ങളിലും കോളേജുകളിലും ആദ്യഘട്ടം മത്സരം നടന്നു. എട്ട് മുതൽ 12 വരെ ക്ലാസുകളിലുള്ള സ്‌കൂൾ വിദ്യാർഥികൾക്കും സർവകലാശാല, കോളേജ് വിദ്യാർഥികൾക്കും പ്രത്യേകമായാണ്‌ മത്സരം നടത്തുന്നത്‌. സ്‌കൂൾ തലത്തിൽ സ്‌കൂൾ, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാനം എന്നിങ്ങനെ നാല്‌ ഘട്ടങ്ങളായും കോളേജ്‌ തലത്തിൽ കോളേജ്‌, ജില്ല, സംസ്ഥാനം എന്നിങ്ങനെ മൂന്ന്‌ ഘട്ടങ്ങളായുമാണ്‌ മത്സരം. സ്‌കൂൾ തലത്തിലെ സംസ്ഥാന ഗ്രാൻഡ്‌ ഫിനാലെ വിജയികൾക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. കോളേജ് തലത്തിൽ മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം എന്നിങ്ങനെയാണ്‌ സമ്മാനം. മെമന്റോ, പ്രശസ്തി പത്രം എന്നിവയും വിജയികൾക്ക് ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈനായി സർട്ടിഫിക്കറ്റ് നൽകും. ജില്ലാതല മത്സര വിജയികൾക്ക് മെമന്റോ, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനമായി ലഭിക്കും. ശരിയുത്തരങ്ങൾക്ക് കാണികൾക്കും സമ്മാനം ലഭിക്കും വിധമാണ്‌ ജില്ലാതലം മുതലുള്ള മത്സരം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home