എക്സൈസ് വകുപ്പിലെ ഒഴിവുകൾ നികത്തണം

നീലേശ്വരം
എക്സൈസ് വകുപ്പിലെ ഒഴിവുകൾ നികത്തണമെന്ന് കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നീലേശ്വരം വ്യാപാര ഭവനിൽ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി നിഷാദ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ടി സജുകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ സന്തോഷ് കുമാർ, ഡെപ്യൂട്ടി കമീഷണർ ജോയി ജോസഫ്, അസി. എക്സൈസ് കമീഷണർ പി പി ജനാർദനൻ, ജി ബൈജു, എം അനിൽകുമാർ, വി വി പ്രസന്നകുമാർ, പി സുരേശൻ, ശ്രീജിത്ത് വാഴയിൽ എന്നിവർ സംസാരിച്ചു. പി വി ജിതിൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഉദ്യോസ്ഥരുടെ മക്കളിൽനിന്ന് ഉന്നതവിജയംനേടിയ കുട്ടികളെ അനുമോദിച്ചു. ജില്ലാ സെക്രട്ടറി പി പ്രശാന്ത് സ്വാഗതവും പി സുധീഷ് നന്ദിയുംപറഞ്ഞു. ഭാരവാഹികൾ: പി നിഷാദ് (പ്രസിഡന്റ്), കെ ഇന്ദിര (വൈസ് പ്രസിഡന്റ്), സി വിജയൻ (സെക്രട്ടറി), കെ ഷിജു (ജോ. സെക്രട്ടറി), പി വി ജിതിൻ (ട്രഷറർ). എം അനിൽകുമാർ, സി പ്രശാന്ത്, പി സുരേശൻ (സംസ്ഥാന കമ്മിറ്റിയംഗങ്ങൾ)










0 comments