സംസ്ഥാന പാതയില്‍ ഉറവപൊട്ടി കുഴി

രാജപുരം
സംസ്ഥാനപാതയുടെ അശാസ്ത്രീയ നിർമാണം കാരണം പടിമരുതിൽ റോഡിന്റെ മധ്യത്തിൽ വീണ്ടും ഉറവപൊട്ടി കുഴി രൂപപ്പെട്ടു. വാഹനങ്ങൾ കുഴിയിൽ വീണ് വൻ അപകടം പതിവാകുന്നു. കാഞ്ഞങ്ങാട് –- പാണത്തൂർ സംസ്ഥാന പാതയിൽ ചുള്ളിക്കര പടിമരുതിൽ റോഡിന്റെ മധ്യ ഭാഗത്താണ് ഗർത്തം. തുടർച്ചയായി മഴക്കാലത്തും ഉറവ പൊട്ടി കുഴി രൂപം കൊള്ളുന്നത് പതിവായി. അശാസ്ത്രീയ റോഡ് പണിയാണ് നടക്കുന്നതെന്നും കുഴി അടച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും ഇവിടെ കലുങ്ക് നിർമിച്ചാൽ മാത്രമേ ശാശ്വത പരിഹാരം ആവുകയുള്ളുവെന്നും നാട്ടുകാർ പറയുന്നു.










0 comments