ad
Deshabhimani

തൃക്കരിപ്പൂർ, ഉദുമ ജാഥകൾ ഇന്ന്‌ സമാപിക്കും

വികസനത്തുടർച്ചയ്‌ക്ക്‌ ഒപ്പമുണ്ട്‌ നാട്‌

എം രാജഗോപാലൻ എംഎൽഎ നയിക്കുന്ന എൽഡിഎഫ്‌ തൃക്കരിപ്പൂർ മണ്ഡലം വികസന സന്ദേശ ജാഥയ്‌ക്ക്‌ ഓലാട്ട് നൽകിയ സ്വീകരണം
വെബ് ഡെസ്ക്

Published on Feb 17, 2026, 03:00 AM | 2 min read

തൃക്കരിപ്പൂർ

വികസനത്തുടർച്ചയ്‌ക്ക്‌ നാട്‌ ഒപ്പമുണ്ടെന്ന പ്രഖ്യാപനമായി എൽഡിഎഫ്‌ മണ്ഡലം വികസന സന്ദേശ ജാഥകളുടെ സ്വീകരണങ്ങൾ. പത്ത്‌ വർഷത്തെ എൽഡിഎഫ്‌ ഭരണത്തിൽ നാട്‌ കൈവരിച്ച സമാനതകളില്ലാത്ത വികസനനേട്ടങ്ങളുടെ ഗുണഫലങ്ങൾ അനുഭവിച്ചവർ ഓരോ കേന്ദ്രത്തിലും ജാഥയെ വരവേൽക്കുന്നു. തൃക്കരിപ്പൂർ മണ്ഡലം ജാഥ തിങ്കളാഴ്‌ച പിലിക്കോട്, പടന്ന പഞ്ചായത്തുകളിലാണ്‌ പര്യടനം നടത്തിയത്‌. രാവിലെ ഓലാട്ടുനിന്ന്‌ തുടങ്ങി. വെള്ളച്ചാൽ, പുത്തിലോട്ട്, ഏച്ചിക്കൊവ്വൽ, പിലിക്കോട് വയൽ, ഓരി എ കെ ജി മന്ദിരം പരിസരം, കിനാത്തിൽ, ഉദിനൂർ സെൻട്രൽ, മാണിയാട്ട്, നടക്കാവ്, തങ്കയംമുക്ക് എന്നിവിടങ്ങളിലെ സ്വീകരണ ശേഷം ഇളമ്പച്ചിയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ലീഡർ എം രാജഗോപാലൻ എംഎൽഎ, ഡെപ്യൂട്ടി ലീഡർ പി ഭാർഗവി, മാനേജർ പി വി തമ്പാൻ, എൽഡിഎഫ് നേതാക്കളായ പി ജനാർദനൻ, യു കെ രാജൻ, സി വിജയരാജ്, സുരേഷ് പുതിയടത്ത്, സി ബാലൻ, സി ജെ സജിത്ത്, രജീഷ് വെള്ളാട്ട്, വി പി പി മുസ്തഫ, ഇ കുഞ്ഞിരാമൻ, പി സി സുബൈദ, കെ ബാലകൃഷ്ണൻ, പി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. ​ജാഥ ഇന്ന്‌ രാവിലെ 9.30 ഇടയിലക്കാട്, 10.30 പടന്ന കടപ്പുറം, 11.00 കാവുഞ്ചിറ, 11.30 കാരിയിൽ, 12 ആനച്ചാൽ, 12.30 കൊയാമ്പുറം, 2.30 കാര്യംങ്കോട്, 3 കോൺവെന്റ് ജങ്‌ഷൻ, 3.30 പാലായി, 4 കയ്യൂർ സെന്റർ, 4.30 നരിയൻമൂല, 5 ചെറുവത്തൂർ, ഗവ. വെൽഫേർ സ്കൂ‌ൾ പരിസരം, 5.30 പൊന്മാലം (സമാപനം). ഉദുമ മണ്ഡലം വികസന സന്ദേശജാഥ തിങ്കളാഴ്‌ച രാവിലെ ഇരിയണ്ണിയിൽനിന്ന്‌ ആരംഭിച്ചു. കോട്ടൂർ, ബോവിക്കാനം, മണ്യം ചട്ടഞ്ചാൽ, കോളിയടുക്കം, അരമങ്ങാനം ഉലൂജി, എ കെ ജി നഗർ, മീത്തൽ മാങ്ങാട്, പാലക്കുന്ന് എന്നിവിടങ്ങളിലെ സ്വീകരണ ശേഷം കൊപ്പലിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ സി എച്ച് കുഞ്ഞമ്പു എംഎൽഎ, മാനേജർ മൗവ്വൽ കുഞ്ഞബ്ദുല്ല, ഉപലീഡർ വി സുരേഷ് ബാബു, എൽഡിഎഫ് നേതാക്കളായ കെ വി കുഞ്ഞിരാമൻ, ടി കൃഷ്ണൻ, ഇ പത്മാവതി, സിജി മാത്യു, മധു മുതിയക്കാൽ, പി മണിമോഹൻ, ടി നാരായണൻ, വി രാജൻ, കുഞ്ഞിരാമൻ കുന്നൂച്ചി, രാധാകൃഷ്ണൻ പെരുമ്പള, കെ സന്തോഷ്‌കുമാർ, വി ആർ ഗംഗാധരൻ, പി വി രാജേന്ദ്രൻ, കുഞ്ഞിരാമൻ ഉളിയത്തടുക്ക, ഇ കുഞ്ഞിക്കണ്ണൻ, ഇ മനോജ്കുമാർ, ആഷിക് മുസ്തഫ, കെ മണികണ്ഠൻ, എം ലക്ഷ്മി, ചന്ദ്രൻ കൊക്കാൽ, പി ലക്ഷ്മി, എൻ കെ വിജയൻ എന്നിവർ സംസാരിച്ചു. ജാഥ ഇന്ന് അമ്പലത്തറ -9, പുല്ലൂർ -9.30, പെരിയ -10, പൂച്ചക്കാട് - 11, ഹദ്ദാദ് നഗർ -12, മലാംകുന്ന് - 3, തച്ചങ്ങാട് -4,  വെളുത്തോളി - 5 കൂട്ടപ്പുന്ന -6. (സമാപനം).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home