ad
Deshabhimani

സെറ്റാണ്‌ ജോലി

വിജ്ഞാന കേരളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെഗാ വെര്‍ച്വല്‍ തൊഴില്‍മേള  എം രാജഗോപാലന്‍ 
എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Feb 09, 2026, 03:00 AM | 1 min read

കാസർകോട്‌

ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്കും മികച്ച തൊഴിവസരങ്ങള്‍ സൃഷ്ടിച്ച് വിജ്ഞാന കേരളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെഗാ വെര്‍ച്വല്‍ തൊഴില്‍ മേള. ചീമേനി എൻജിനീയറിങ്‌ കോളേജിലും കാസര്‍കോട് എല്‍ബിഎസ് കോളേജിലുമായി നടന്ന ഓണ്‍ലൈന്‍ ജോബ് മേളയില്‍ നൂറിലധികം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, പിജി, ഐടിഐ തുടങ്ങിയയോഗ്യത ഉള്ളവര്‍ക്കായി സ്വദേശത്തും വിദേശത്തും ജോലി ചെയ്യാന്‍ അവസരം ഒരുക്കുകയായിരുന്നു മേളയിലൂടെ. 685 തൊഴിലവസരങ്ങള്‍ ഭിന്നശേഷി വിഭാഗത്തില്‍പെടുന്ന ഉദ്യോഗാര്‍ഥിക്കു മാത്രമായി മേളയില്‍ ഉള്‍പ്പെടുത്തി. ​ടിസിഎസ് അയോണ്‍, ടാറ്റാ എല്‍ക്‌സി, എല്‍ ആന്റ് ടി കണ്‍സ്ട്രക്ഷന്‍സ്, അപ്പോളോ ടയര്‍സ്, അശോക് ലെയ്‌ലാൻഡ്‌, ചിക്കിങ തുടങ്ങി നിരവധി കമ്പനികളാണ് വിര്‍ച്വല്‍ തൊഴില്‍ മേളയില്‍ പങ്കെടുത്തത്. എം രാജഗോപാലന്‍ എംഎല്‍എ മേള ഉദ്ഘാടനം ചെയ്തു. കയ്യൂര്‍ -ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം പി വി ജാനകി അധ്യക്ഷയായി. വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ പി രഞ്ജിത്ത് പദ്ധതി വിശദീകരിച്ചു. എ നിര്‍മല, എ വി വിജയന്‍, കെ ജെ റീജമോള്‍ എന്നിവര്‍ സംസാരിച്ചു. ചീമേനി എന്‍ജിനീയറിങ് കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ.വി വി മഹേഷ് സ്വാഗതവും ലിജിന്‍ ലക്ഷ്മണ്‍ നന്ദി പറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home