ad
Deshabhimani

തയ്യേനിയോട് മന്ത്രിമാരുടെ അവഗണന തുടരുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 09, 2026, 02:10 AM | 1 min read

ചിറ്റാരിക്കാൽ

ഈസ്റ്റ് എളേരിയ്ക്ക് വീണ്ടും മന്ത്രിമാരുടെ അവഗണന. മന്ത്രി സണ്ണി ജോസഫും തിരിഞ്ഞു നോക്കിയില്ല. ആഗസ്ത് ഒന്നിന് ഉണ്ടായ പ്രളയത്തിൽ തയ്യേനിയും സമീപ ഗ്രാമങ്ങളും ആകെ തകർന്ന് തരിപ്പണമായിട്ടും ഒരു മന്ത്രിമാരും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിരീന്നില്ല. തയ്യേനി സ്കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാൻ പോലും മന്ത്രിമാർ തയ്യാറായില്ല. കോൺഗ്രസ്‌ ഭരിക്കുന്ന പഞ്ചായത്തിൽ ഉണ്ടായ ദുരന്തം സർക്കാർ പാടേ അവഗണിച്ചു. രണ്ടാം ദിവസം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ തന്നെ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം ഇല്ല, ഏകോപനം ഇല്ല എന്ന് മാധ്യമങ്ങളോട് വിളിച്ചു പറയുന്ന സ്ഥിതിയുണ്ടായി. ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ എം ഷാജി സംഭവം അറിഞ്ഞമട്ടില്ല. ഇതിനിടെ വെള്ളിയാഴ്ച താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടി എത്തിയ മന്ത്രി അനൂപ് ജേക്കബും തയ്യേനിയിലെ ദുരിതം കാണാൻ എത്തിയില്ല. തൊട്ടടുത്ത പഞ്ചായത്തിൽ വന്ന മന്ത്രിയാകട്ടെ തിരിച്ചു പോയത് ഈസ്റ്റ് എളേരിയിലെ ചിറ്റാരിക്കാൽ വഴിയായിരുന്നു. ശനിയാഴ്ച രാവിലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഈസ്റ്റ് എളേരിയുടെ സമീപ പഞ്ചായത്തായ ചെറുപുഴയിൽ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തി. പക്ഷെ തൊട്ടടുത്ത തയ്യേനിയിൽ വരാൻ തോന്നിയില്ല. ഭക്ഷ്യ മന്ത്രിയെ കാത്ത് ഇളിഭ്യരായ നാട്ടുകാർ വൈദ്യുതി മന്ത്രിയെ ഉറപ്പായും പ്രതീക്ഷിച്ചു.പക്ഷെ നിരാശയായിരുന്നു ഫലം. ദുരിതബാധാതർ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുമ്പോഴാണ് രണ്ട് ദിവസങ്ങളിലായി രണ്ട് മന്ത്രിമാർ തൊട്ടടുത്ത് വന്നിട്ടും തിരിഞ്ഞു നോക്കാതെ പോയത്. ഇത് ജനങ്ങളിൽ കടുത്ത പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home