ദേശീയ ഗുണനിലവാര അംഗീകാരം കിനാനൂർ– കരിന്തളത്തിന് ഇരട്ട നേട്ടം

കരിന്തളം കിനാനൂർ കരിന്തളം പഞ്ചായത്തിലെ രണ്ട് ജനകീയാരോഗ്യ കേന്ദ്രങ്ങൾക്ക് ദേശീയ അംഗീകാരം. ചോയ്യംകോട്, ബിരിക്കുളം ജനകീയാരോഗ്യ കേന്ദ്രങ്ങൾക്കാണ് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചത്. ചോയ്യംകോട് ജനകീയാരോഗ്യ കേന്ദ്രം 90.68 ശതമാനവും ബിരിക്കുളം ജനകീയ ആരോഗ്യകേന്ദ്രം 90.05 ശതമാനവും സ്‌കോറോടെയാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയത്. മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 12 സുപ്രധാന സേവന പാക്കേജുകളാണ് ചോയ്യങ്കോട്, ബിരിക്കുളം കേന്ദ്രങ്ങളില്‍ ലഭ്യമാകുന്നത്. ഗര്‍ഭകാല -പ്രസവ രക്ഷാ പരിചരണം, ശിശു ആരോഗ്യ സേവനങ്ങള്‍, കൗമാര ആരോഗ്യ പരിചരണം, കുടുംബാസൂത്രണ സേവനങ്ങള്‍, പകര്‍ച്ചവ്യാധി നിയന്ത്രണം എന്നിവ പ്രധാനപ്പെട്ടത്. കൂടാതെ സാധാരണ രോഗങ്ങള്‍ക്കുള്ള ഔട്ട് പേഷ്യന്റ് സേവനം, ജീവിതശൈലീ രോഗനിര്‍ണയവും ചികിത്സയും, കണ്ണ്, -മൂക്ക്,-തൊണ്ട സംബന്ധമായ പ്രാഥമിക പരിശോധന, അടിസ്ഥാന ദന്തസംരക്ഷണം, വയോജനാരോഗ്യ സേവനങ്ങളും പാലിയേറ്റീവ് കെയറും, അടിയന്തര മെഡിക്കല്‍ സഹായം, മാനസികാരോഗ്യ പരിശോധനയും കൗണ്‍സിലിങ്ങും ഈ കേന്ദ്രങ്ങള്‍ വഴി ജനങ്ങള്‍ക്ക് ഉറപ്പാക്കുന്നുണ്ടെന്ന് കിനാനൂര്‍ കരിന്തളം കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ പി എന്‍ സുനിത പറഞ്ഞു. അഞ്ച് വര്‍ഷത്തെ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ആരോഗ്യ സ്ഥിരം സമിതിയുടെയും ഭരണസമിതിയുടെയും നേതൃത്വത്തില്‍ നടത്തിയ ഇടപെടൽ ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ മുഖച്ഛായ മാറ്റി. വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റുകള്‍, സോളാര്‍ പാനലുകള്‍, ഇന്റര്‍നെറ്റ് സൗകര്യം, കുടിവെള്ള പ്യൂരിഫയറുകള്‍, ചുറ്റുമതില്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിച്ചു. 2024–25 വർഷത്തിൽ സംസ്ഥാന സർക്കാരിന്റെ കായകൽപ്പ് പുരസ്‌കാരത്തിൽ ചോയ്യങ്കോട് ജനകീയാരോഗ്യ കേന്ദ്രം ജില്ലാ തലത്തിൽ ഒന്നും ബിരിക്കുളം ജനകീയാരോഗ്യ കേന്ദ്രം രണ്ടും സ്ഥാനം നേടിയിരുന്നു. ഇൗ രണ്ട് ജനകീയാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്. എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വര്‍ഷ കാലാവധിയാണ്. മൂന്ന് വര്‍ഷത്തിനുശേഷം ദേശീയ സംഘത്തിന്റെ പുനപരിശോധന നടക്കും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതം വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കൂടുതല്‍ വികസനത്തിന് ഇതും സഹായകരമാകും.










0 comments