കോടോം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം തുറന്നു

രാജപുരം
സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ ചിലവിൽ നിർമിച്ച കോടോം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനംചെയ്തു. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. നിർമിതി കേന്ദ്രം ജനറൽ മാനേജർ ഇ പി രാജ്‌മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ, ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി ശ്രീലത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ, തഹസിൽദാർ പി വി മുരളി, പഞ്ചായത്ത് മെമ്പർമാരായ പി കുഞ്ഞികൃഷ്ണൻ, സൂര്യ ഗോപാലൻ, ആൻസി ജോസഫ്, സിപിഐ എം ലോക്കൽ സെക്രട്ടറി പി ഗോവിന്ദൻ, ടി കെ രാമചന്ദ്രൻ, എ രാമചന്ദ്രൻ, പി രാധകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി കലക്ടർ ലിബു എസ് ലോറൻസ് സ്വാഗതവും പി അഖിൽ നന്ദിയും പറഞ്ഞു. കോടോം എരുമക്കുളത്ത് നിർമിച്ച കെട്ടിടം ഒരു വർഷം കൊണ്ടാണ് പണി പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തട്ടുമ്മൽ വില്ലേജ് വിഭജിച്ച് കോടോം കേന്ദ്രകരിച്ച് പുതിയ വില്ലേജ് ഓഫീസ് ആരംഭിക്കുകയായിരുന്നു.










0 comments