ad
Deshabhimani

പാഠം പഠിപ്പിക്കാൻ "റിയൽ ഹീറോസ്’ക്ലാസ് മുറിയിൽ

ചന്തേര എഎൽപി സ്‌കൂളിൽ ഫയർ ആൻഡ്‌  റസ്ക്യു ഉദ്യോഗസ്ഥർ ഇംഗ്ലീഷ് പാഠം പഠിപ്പിക്കുന്നു
വെബ് ഡെസ്ക്

Published on Jul 14, 2025, 03:00 AM | 1 min read

ചെറുവത്തൂർ

ഒന്നാം പാഠം പഠിപ്പിക്കാൻ ഫയർ ആൻഡ്‌ റസ്ക്യൂ ഹീറോസ് സ്കൂളിൽ. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂളിലാണ് നാലാംക്ലാസിൽ തങ്ങളുടെ സേവനങ്ങളെക്കുറിച്ചുള്ള ഇംഗ്ലീഷ് പാഠം പഠിപ്പിക്കാൻ ഫയർ ആൻഡ്‌ റസ്ക്യൂ ഓഫീസർമാർ എത്തിയത്. പുതിയ പാഠപുസ്തകത്തിൽ ഒന്നാം പാഠത്തിൽ ഫയർ ആൻഡ്‌ റസ്ക്യൂ സേവനങ്ങളെക്കുറിച്ചുണ്ട്. " ലിറ്റിൽ ഹാൻഡ്സ് ബിഗ് കറേജ്’ എന്ന പാഠം ഹീറോസ് എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വിശേഷിപ്പിക്കുന്നത്. ദിൽനയുടെയും ഐസക്കിന്റെയും പാഠം പഠിപ്പിക്കാൻ യൂണിഫോമിൽ ഉദ്യോഗസ്ഥരെത്തിയപ്പോൾ കുട്ടികളിൽ കൗതുകംനിറഞ്ഞു. കുട്ടികൾക്കായി നിരവധി ക്ലാസുകൾ കൈകാര്യം ചെയ്ത തൃക്കരിപ്പൂർ സ്റ്റേഷനിലെ ഫയർ ആൻഡ്‌ റസ്ക്യൂ ഓഫീസർ കെ ഗോപി കുട്ടികൾക്ക് മുന്നിൽ അധ്യാപകനായി. അപകടം സംഭവിച്ചാൽ വിളിക്കേണ്ട നമ്പർ, നൽകുന്ന സേവനങ്ങൾ എന്നിവയെല്ലാം പാഠത്തിൽ നിന്നു തന്നെ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ഫയർ ആൻഡ്‌ റസ്ക്യൂ രക്ഷാപ്രവർത്തന കഥകൾ കേട്ടപ്പോൾ കുട്ടികൾ എഴുന്നേറ്റു നിന്നുപറഞ്ഞു " റിയൽ ഹീറോസ്’. ഫയർ ആൻഡ്‌ റസ്ക്യൂ ഓഫീസർ സി വി യുവിൻ, വി പി മോഹനൻ എന്നിവരും കുട്ടികളോട് സംവദിച്ചു. പ്രധാനാധ്യാപിക കെ ആർ ഹേമലത, ടി റജിന, വിനയൻ പിലിക്കോട്, ടി വി രശ്മി സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home