ad
Deshabhimani

ഉദ്ഘാടനം കുമ്പളയിൽ

എൽഡിഎഫ് മേഖലാ ജാഥ ഫെബ്രു. 1 മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 11, 2026, 01:30 AM | 1 min read

കാഞ്ഞങ്ങാട്

എൽഡിഎഫ് നേതൃത്വത്തിലുള്ള വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ ഫെബ്രുവരി ഒന്നിന് മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽനിന്ന് ആരംഭിക്കും. സിപിഐ എം സംസ്ഥാന സെകട്ടറി എം വി ഗോവിന്ദൻ നേതൃത്വം നൽകുന്ന ജാഥയുടെ ജില്ലയിലെ പര്യടനം വിജയിപ്പിക്കാൻ എൽഡിഎഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ജന വിരുദ്ധവും വർഗീയ വിഭജനത്തിന് കളമൊരുക്കുന്നതുമായ നയങ്ങൾക്കെതിരെ ബഹുജനങ്ങളെ അണിനിരത്തുന്നതിനും എൽഡിഎഫ് സർക്കാറിന്റെ വികസന ക്ഷേമ പദ്ധതികൾ വിശദീകരിക്കുന്നതിനുമാണ് ജാഥ. സംസ്ഥാനത്ത് പര്യടനം നടത്തുന്ന മൂന്ന് മേഖലാ ജാഥകളിലൊന്നാണ് കുമ്പളയിൽനിന്ന് ആരംഭിക്കുന്നത്‌.

ജാഥക്ക് ആദ്യദിനം വൈകിട്ട് അഞ്ചിന് കാസർകോട് നഗരത്തിൽ സ്വീകരണമൊരുക്കും. രണ്ടിന് രാവിലെ 10.30ന് ചട്ടഞ്ചാലിലും മൂന്നിന് കാഞ്ഞങ്ങാടും നാലിന്‌ കാലിക്കടവിലും സ്വീകരണം നൽകും.

യുഡിഎഫ് ഭരണകാലത്ത് സങ്കൽപ്പിക്കാൻപോലും കഴിയാത്ത വികസന ക്ഷേമപ്രവർത്തനങ്ങൾക്കാണ് കേരളം പത്തുവർഷത്തെ എൽഡിഎഫ് ഭരണകാലത്ത് സാക്ഷ്യം വഹിച്ചത്. വർഗീയ കലാപങ്ങളില്ലാത്ത വർഷങ്ങളാണ് കടന്നുപോയത്. യുഡിഎഫ് ഭരണകാലത്ത് കേരളം അനുഭവിച്ച വികസന മുരടിപ്പും കെടുകാര്യസ്ഥതയും അഴിമതിയും തമ്മിലടിയും ജനങ്ങൾ മറന്നിട്ടില്ല. എൽഡിഎഫ് യാഥാർഥ്യമാക്കിയ അഭിമാനകരമായ നേട്ടങ്ങളെ സംഘടിതമായ കള്ളപ്രചാരണം വഴി തമസ്ക്കരിക്കാൻ യുഡിഎഫും ബിജെപിയും നടത്തുന്ന ശ്രമങ്ങളെ ജനസമക്ഷം ജാഥ തുറന്നുകാട്ടും.

എൽഡിഫ് മുന്നേറ്റത്തിന്റെ പ്രഖ്യാപനമായി മാറുന്ന ജാഥാ സ്വീകരണം വൻവിജയമാക്കാൻ ജില്ലാ കമ്മറ്റി അഭ്യർഥിച്ചു. - യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, കെ വി കൃഷ്ണൻ, വി വി രമേശൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, സി ബാലൻ, ടി വി ബാലകൃഷ്ണൻ, കെ വി രാമചന്ദ്രൻ, പി പി രാജു, അസീസ് കടപ്പുറം, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി ടി നന്ദകുമാർ, സുരേഷ് പുതിയേടത്ത്, രതീഷ് പുതിയപുരയിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home