Deshabhimani

ക‍ൗമാര കായികോത്സവത്തിന്‌ തുടക്കം

കാസർകോട് മുന്നിൽ

റെക്കോർഡ് കുതിപ്പ്... സബ്ജൂനിയർ 100 മീറ്ററിൽ ചെമ്മനാട് ജിഎച്ച്എസ്എസിലെ  എ ശിവന്യ റെക്കോർഡോടെ സ്വർണം നേടുന്നു
വെബ് ഡെസ്ക്

Published on Oct 17, 2026, 01:30 AM | 1 min read

നീലേശ്വരം

ക‍ൗമാര കരുത്തിന്റെ കായികമേളയ്‌ക്ക്‌ ട്രാക്കുണർന്നു. പുതിയവേഗവും ദൂരവും ഉയരവും കണ്ടെത്താനുള്ള ആവേശപ്പോരാട്ടത്തിൽ ജില്ലയിലെ ക‍ൗമാരം കുതിക്കുന്നു. ചായ്യോത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂൾ ആതിഥ്യമരുളുന്ന ജില്ലാ സ്കൂൾ കായികമേളയ്ക്ക് നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ ആവേശത്തുടക്കം. ആദ്യദിനം 25 ഇനങ്ങൾ പൂർത്തിയായപ്പോൾ അഞ്ച് സ്വർണം, ഏഴ് വെള്ളി, നാല് വെങ്കലം ഉൾപ്പെടെ 61 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് കാസർകോട് ഉപജില്ല. ആറ് സ്വർണം, മൂന്ന് വെള്ളി, അഞ്ച് വെങ്കലം ഉൾപ്പെടെ 51 പോയിന്റുമായി ഹൊസ്ദുർഗ് രണ്ടാംസ്ഥാനത്തും നാല് സ്വർണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം ഉൾപ്പെടെ 39 പോയിന്റുമായി മഞ്ചേശ്വരം മുന്നാം സ്ഥാനത്തുമാണ്. സ്കൂളുകളിൽ രണ്ട് സ്വർണം, ഒരു വെങ്കലം എന്നിവ നേടി 11 പോയിന്റോടെ കോട്ടിക്കുളം നൂറുൽ ഹുദ ഇഎംഎച്ച് സ്കൂളും, ചെമ്മനാട് ജിഎച്ച്എസ്എസും ഒന്നാമതാണ്‌. രണ്ട് സ്വർണവുമായി 10 പോയിന്റോടെ ദുർഗ ഹയർ സെക്കൻഡറി സ്കൂളാണ്‌ രണ്ടാംസ്ഥാനത്ത്‌. ശനി രാവിലെ 8.30ന് മത്സരങ്ങൾ ആരംഭിക്കും. സബ്ജൂനിയർ, ജൂനിയർ, സീനിയർ അധ്യാപക വിഭാഗങ്ങളിലായി 100, 200,400 മീറ്റർ ഓട്ടം. 1500 മീറ്റർ നടത്തം, 400 മീറ്റർ ഹർഡിൽസ്, ഡിസ്കസ്ത്രോ, ഷോട്പുട്ട്, ഹാർമർത്രോ, ലോംങ് ജന്പ്‌, ഹൈജന്പ്‌, ട്രിപ്പിൾ ജന്പ്‌ എന്നീ ഇനങ്ങളിലായി 45 മത്സരങ്ങൾ നടക്കും. കായികമേള കെ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനംചെയ്തു. കിനാനൂർ–കരിന്തളം പഞ്ചായത്ത് പ്രസിഡന്റ്‌ എം രാജൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ കെ സോയ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എം മനു, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ സബീഷ്, കെ രാധിക, സംഘാടകസമിതി വൈസ് ചെയർമാൻ പി മനോഹരൻ, നഗരസഭ കൗൺസിലർ പി അഖിലേഷ്, ഷിനോജ് സെബാസ്റ്റ്യൻ, സി പി ജെയിംസ്, ഷൗക്കത്തലി അക്കാളത്ത്, കെ വി ബിജു, കെ ടി സീമ, ടി ആർ പ്രീതിമോൾ എന്നിവർ സംസാരിച്ചു. കാസർകോട് ഡിഡിഇ റഫീഖ് സ്വാഗതവും കൺവീനർ എം സുനിൽകുമാർ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home