ad
Deshabhimani

കോളേജ് ഓഡിറ്റോറിയം കെട്ടിടത്തിന്‌ കല്ലിട്ടു

ഉദുമ ഗവ. ആർട്സ് ആൻഡ്‌ സയൻസ് കോളേജിൽ അക്കാദമിക് ആൻഡ്‌ ഓഡിറ്റോറിയം കെട്ടിടം നിർമാണ പ്രവൃത്തിയും വനിതാ വിശ്രമമന്ദിരം  ഉദ്ഘാടനവും സി എച്ച് കുഞ്ഞമ്പു എംഎൽഎ നിർവഹിക്കുന്നു
വെബ് ഡെസ്ക്

Published on Oct 13, 2025, 03:00 AM | 1 min read

​ഉദുമ ​

ഉദുമ ഗവ. ആർട്സ് ആൻഡ്‌ സയൻസ് കോളേജിൽ പിഎംയുഎസ്എച്ച്എ പദ്ധതിയുടെ ഭാഗമായി പണികഴിപ്പിക്കുന്ന അക്കാദമിക് ആൻഡ്‌ ഓഡിറ്റോറിയം കെട്ടിടത്തിന്റെ നിർമാണപ്രവൃത്തി ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ പണിത വനിതാ വിശ്രമ മന്ദിരം ഉദ്ഘാടനവും സി എച്ച് കുഞ്ഞമ്പു എംഎൽഎ നിർവഹിച്ചു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ്‌ എം കുമാരൻ അധ്യക്ഷനായി. പഞ്ചായത്തംഗം റീജ രാജേഷ്, കെ ബിജു, നീനു സുരേഷ്, ഇ ശ്രീഹരി, വി വി സുകുമാരൻ, പി പ്രകാശൻ എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. വിനോയ് ജോസഫ് സ്വാഗതവും വേണുഗോപാലൻ പാക്കം നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home