ad
Deshabhimani

കോടോത്ത്‌ അംബേദ്‌കർ 
സ്‌കൂൾ സമുച്ചയം തുറന്നു

കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടം മന്ത്രി  വി ശിവൻകുട്ടി ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തശേഷം ഇ ചന്ദ്രശേഖരൻ എംഎൽഎ ശിലാഫലകം അനാഛാദനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 03, 2025, 03:00 AM | 1 min read

രാജപുരം

കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ‘വിദ്യാകിരണം’ പദ്ധതിയിൽ ഉൾപ്പെടുത്തി 3.9 കോടി രൂപ കിഫ്ബി ഫണ്ടിൽ നിർമിച്ച ബഹുനില കെട്ടിടം മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. വിദ്യാകിരണം ജില്ലാ കോഡിനേറ്റർ ടി പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ, ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി ശ്രീലത, പഞ്ചായത്ത് അംഗം പി കുഞ്ഞികൃഷ്ണൻ, സൂര്യ ഗോപാലൻ, സൗമ്യ വേണുഗോപാൽ, ടി ബാബു, നീതുരാജ്, കെ ഐ സുകുമാരൻ, ടി കോരൻ, സജി പ്ലാച്ചേരി പുറത്ത്, ജോബി മാത്യു എന്നിവർ സംസാരിച്ചു. സമയബന്ധിതമായി പണി പൂർത്തിയാക്കിയ ലോട്ടസ് ഗ്രൂപ്പ് ചെയർമാൻ ശ്രീകണ്ഠൻ നായരെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ പി എം ബാബു സ്വാഗതവും കെ അശോകൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home