റാലിക്കെത്തിയത് കാൽലക്ഷത്തിലേറെ പേർ
കുതിക്കും കരുത്തോടെ

കാസർകോട്
വലതുപക്ഷ ശക്തികൾക്ക് ഒരിക്കലും തകർക്കാൻ പറ്റാത്ത ബഹുജന അടിത്തറയാണ് ജില്ലയിലെ പ്രസ്ഥാനത്തിനുള്ളതെന്ന് വിളിച്ചോതുന്ന റാലിയോടെ സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് ഉജ്വല സമാപനം. പുതിയ കാലത്തെ പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ച് ഭാവിയിലേക്ക് കൂടുതൽ കരുത്തോടെ കുതിക്കുമെന്ന സന്ദേശം പകർന്നാണ് യോഗം സമാപിച്ചത്. നാടിന്റെ മതനിരപേക്ഷതയും സൗഹാർദവും തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജനങ്ങളുടെ കാവലാളായി കൂടെയുണ്ടാവുമെന്ന പ്രഖ്യാപനം കൂടിയായി പതിനായിരങ്ങൾ അണിനിരന്ന റാലി. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം അവസാനിച്ചശേഷം നേതാക്കളും പ്രവർത്തകരും ജില്ലാ കമ്മിറ്റി ഓഫീസായ വിദ്യാനഗറിലെ എ കെ ജി മന്ദിരത്തിൽനിന്ന് പ്രകടനമായാണ് റാലിക്കെത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹനങ്ങളിലെത്തിയ പ്രവർത്തകർ വിദ്യാനഗറിലെ കാസർകോട് ഗവ. കോളേജിന് സമീപത്തെ വി എസ് അച്യുതാനന്ദന്‍ നഗർ ലക്ഷ്യമാക്കി നീങ്ങി. വൻ ജനമുന്നേറ്റമായി റാലി മാറി. തീപ്പാട്ട് സംഘത്തിന്റെ ഗാനമേളയും അരങ്ങേറി.









0 comments