ad
Deshabhimani

ഫസ്‌റ്റായി' കോയിപ്രം സ്‌കൂൾ

KOYIPRAM SCHOOL

നിർമാണം അവസാനഘട്ടത്തിലെത്തിയ പുതിയ കെട്ടിടം

വെബ് ഡെസ്ക്

Published on Mar 28, 2026, 12:15 AM | 1 min read

ഇരവിപേരൂർ
കെട്ടിടം പഴയതായി പോയെങ്കിലെന്ത്‌... വെള്ളംകയറി ബലക്ഷയം വന്നെങ്കിലെന്ത്‌... പുതുപുത്തൻ കെട്ടിടമൊരെണ്ണം വെച്ചുകൊടുത്തു. പഠിക്കട്ടെ പിള്ളേർ. കോയിപ്രം ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ പഴയ കെട്ടിടമാണ് കാലപ്പഴക്കംമൂലം പൊളിച്ചുമാറ്റിയത്. വീണാ ജോർജ്‌ എംഎൽഎയുടെ ആസ്‌തിവികസന ഫണ്ടിൽനിന്ന്‌ 1.40 കോടി രൂപ ചെലവിട്ട്‌ നിർമിച്ച കെട്ടിടത്തിന്റെ അവസാനഘട്ട മിനുക്കുപണികൾ നടക്കുന്നു.
മഴ പെയ്‌താൽ ചോരുന്നതായിരുന്നു പഴയ കെട്ടിടം. 2018ലെ പ്രളയത്തിൽ സ്‌കൂൾ കെട്ടിടം പകുതിയോളം മുങ്ങുകയും ചെയ്‌തു. ഇതെല്ലാം ചൂണ്ടിക്കാട്ടി അധ്യാപകർ ജില്ലാ പഞ്ചായത്തംഗം ജിജി മാത്യുവിനെ സമീപിച്ചു. തുടർന്ന്‌ എംഎൽഎയായ വീണാ ജോർജ്‌ ഇടപെട്ട്‌ ഫണ്ട്‌ ലഭ്യമാക്കി. ഹൈടെക്‌ ക്ലാസ്‌മുറികളാണ്‌ ലക്ഷ്യം. കെട്ടിടവും പഠനരീതിയും മാറിയതോടെ സ്കൂളിന്റെ റേഞ്ചുതന്നെ മാറി. അടിസ്ഥാനസൗകര്യങ്ങൾ ജനങ്ങളെ ആകർഷിച്ചതുകൊണ്ട്‌ മാതാപിതാക്കൾ കുട്ടികളെ സർക്കാർ സ്കൂളിൽ ചേർക്കാൻ താല്പര്യവും പ്രകടിപ്പിച്ചുതുടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home